5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kanguva Movie Pirated Copy: സിനിമ റിലീസായിട്ട് മണിക്കൂറുകൾ മാത്രം; ‘കങ്കുവ’യുടെ ഹൈ ക്വളിറ്റി വ്യാജൻ പുറത്ത്

Kanguva Movie Pirated Copy Leaked: തമിൾറോക്കേഴ്സ്, ടെലിഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലാണ് കങ്കുവയുടെ വ്യാജൻ പ്രചരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 1080p മുതൽ 240p വരെയുള്ള ക്വാളിറ്റികളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് ലഭ്യമാണ്.

Kanguva Movie Pirated Copy: സിനിമ റിലീസായിട്ട് മണിക്കൂറുകൾ മാത്രം; ‘കങ്കുവ’യുടെ ഹൈ ക്വളിറ്റി വ്യാജൻ പുറത്ത്
കങ്കുവ പോസ്റ്റർ (Image Credits: Studio Green X)
nandha-das
Nandha Das | Updated On: 15 Nov 2024 12:23 PM

സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവ കഴിഞ്ഞ ദിവസമാണ് റിലീസായത്. എന്നാൽ, പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഒന്നിലേറെ ഡൗൺലോഡ് ക്വളിറ്റിയുള്ള വ്യാജനാണ് പുറത്തിറങ്ങിയത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും രംഗത്തെത്തിയിട്ടുണ്ട്.

തമിൾറോക്കേഴ്സ്, ടെലിഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലാണ് കങ്കുവയുടെ വ്യാജൻ പ്രചരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 1080p മുതൽ 240p വരെയുള്ള ക്വാളിറ്റികളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് ലഭ്യമാണ്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ കണ്ടുപിടിച്ച് ഡൗൺലോഡ് ചെയ്യാൻ പാകത്തിനാണ് ഫയലിന്റെ സെർച്ച് വേഡുകളും തയ്യാറാക്കിയിരിക്കുന്നത്. ഇത് കൂടാതെ, മറ്റ് ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളും കങ്കുവയുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.

 

 

ചിത്രം തീയറ്ററുകളിൽ നിന്നും ചോർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്. “ആന്റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. വ്യാജപതിപ്പ് പ്രചരിപ്പിക്കരുത്. അത്തരക്കാർ നിയമനടപടിക്ക് വിധേയരാകും” അവർ എക്‌സിൽ കുറിച്ചു.

ALSO READ: ഇതാരാ യുദ്ധമുഖത്ത് പുതിയ പോരാളി? വാൾ വീശിയും അലറി വിളിച്ചും കങ്കുവ അണ്ണൻ!

സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവരുടെ ബാനറിൽ കെ ജെ ജ്ഞ്യാനവേൽ, വംശി പ്രമോദ് എന്നിവർ ചേർന്നാണ് കങ്കുവ നിർമ്മിച്ചിരിക്കുന്നത്. ദിശ പട്ടാണി നായികയായ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ബോബി ഡിയോൾ ആണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

സംവിധായകൻ ശിവ, മദൻ കർക്കി, ആദി നാരായണ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. 1,500 വർഷങ്ങൾക്ക് മുമ്പ് നടക്കുന്ന കഥയാണ് അവതരിപ്പിക്കുന്നത്. ആഗോളവ്യാപകമായി മൊത്തം 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.