Kanguva Movie : ‘കങ്കുവ 2’വിനൊപ്പം സിനിമയിറക്കാൻ ആരും ധെെര്യപ്പെടില്ല; നിർമാതാവ് ജ്ഞാനവേൽ
Kanguva Movie Update: സൂര്യ നായകനായി എത്തുന്ന 'കങ്കുവ' ചിത്രം ഒക്ടോബർ 10ന് ആണ് റിലീസ് നിശ്‌ചയിച്ചിരിക്കുന്നത്. എന്നാൽ, ഇപ്പോൾ കങ്കുവ 2-വിന്റെ റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് ജ്ഞാനവേൽ രാജ.
സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടുകളും ടീസറുമെല്ലാം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ കങ്കുവയെ കുറിച്ച് നിർമാതാവ് ജ്യാനവേൽ രാജ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചനയോടു കൂടിയായിരിക്കും കങ്കുവ അവസാനിക്കുകയെന്ന് ജ്യാനവേൽ രാജ അറിയിച്ചു. 2025 ൽ രണ്ടാം ഭാഗം ഷൂട്ട് തുടങ്ങുമെന്നും 2026ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വിജയദശമി റിലീസ് ആയാണ് കങ്കുവ തീയേറ്ററുകളിൽ എത്തുന്നത്. ഒരുപാട് തവണ പല കാരണങ്ങളാൽ റിലീസ് മാറ്റിവെക്കേണ്ടി വന്ന സിനിമ ഒടുവിൽ ഒക്ടോബർ 10 ന് റിലീസ് ചെയ്യും.
‘ഒക്ടോബർ ആദ്യം വിജയദശമിയും, അവസാനത്തിൽ ദീപാവലിയുമാണുള്ളത്. രണ്ടും പ്രധാനപ്പെട്ട ആഘോഷങ്ങൾ ആണ്. വിജയദശമിക്ക് മറ്റൊരു സിനിമയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ടാണ് ആ ദിവസം റിലീസിന് തിരഞ്ഞെടുത്തത്. കങ്കുവയുമായി മറ്റു സിനിമകൾ ചിലപ്പോൾ ക്ലാഷ് റിലീസ് വെച്ചേക്കാം, പക്ഷെ അത് സിനിമയെക്കുറിച്ച് അവർക്ക് ധാരണയില്ലാത്തത് കൊണ്ടാണ്. എന്നാൽ ‘കങ്കുവ 2’വുമായി ക്ലാഷ് റിലീസ് വെക്കാൻ ആരും ധൈര്യപ്പെടില്ല’ എന്ന് ജ്യാനവേൽ രാജ വ്യക്തമാക്കി. അടുത്തിടെ ഗലാട്ട മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
READ MORE: ‘ടർബോ’ മുതൽ ‘മനോരഥങ്ങൾ’ വരെ; ഓഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാളം ചിത്രങ്ങൾ
ബിഗ് ബജറ്റിൽ ഇറങ്ങുന്ന ഈ ചിത്രം പീരിയഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്നവ ആണ്. 1000 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. കങ്കുവയിൽ സൂര്യ യോദ്ധാവിന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ സൂര്യക്ക് ട്രിപ്പിൾ റോൾ ആണെന്നാണ് വിവരം. ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക വേഷത്തിൽ. മുപ്പത്തിയെട്ടോളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
2022ൽ റിലീസ് ആയ ‘എതർക്കും തുനിന്തവൻ’ എന്ന ചിത്രമാണ് സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ സിനിമ.