5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല

Kangana Ranaut Starring Emergency Movie Controversy: സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്താമെന്ന് നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബൈ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്.

Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
'എമർജൻസി' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 18 Jan 2025 12:58 PM

ബോളിവുഡ് തരാം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നടി തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എമർജൻസി’. കഴിഞ്ഞ വെള്ളിയാഴ്ച (ജനുവരി 17) ആണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. എന്നാൽ ചിത്രത്തിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ശിരോമണി ഗുർദ്വാര പർബന്ദക് കമ്മിറ്റി (എസ്ജിപിസി) രംഗത്തെത്തിയിരുന്നു. ഇതോടെ പഞ്ചാബിലെ ചില പ്രദേശങ്ങളിൽ സിനിമയുടെ പ്രദർശനത്തിന് നിയന്ത്രണവുമേർപ്പെടുത്തി. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പല സിഖ് മതസംഘടനകളും പ്രതിഷേധം ഉയർത്തിയത്.

ശിരോമണി ഗുർദ്വാര പർബന്ദക് കമ്മിറ്റി മേധാവി ഹർജീന്ദർ സിംഗ് ധാമി ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് ആവശ്യപ്പെട്ടതിന് പിറ്റേ ദിവസം തന്നെ തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും പിന്മാറി. 1975-77 കാലഘട്ടത്തിലെ 21 മാസത്തെ അടിയന്തരാവസ്ഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുവെന്ന വിമർശനങ്ങളും, സെൻസർബോർഡിന്റെ അനുവാദം ലഭിക്കാൻ വൈകിയതുമെല്ലാം ചിത്രത്തിന്റെ റിലീസ് നീണ്ടു പോകാൻ കാരണമായി. ഒടുവിൽ വെള്ളിയാഴ്ച ചിത്രം റിലീസായപ്പോഴാണ് വീണ്ടും വിവാദങ്ങൾ കനത്തത്.

“സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം ചിത്രത്തിന് ഉണ്ടെന്നാണ് ‘സിഖ് സമുദായക്കാർ ഉയർത്തുന്ന വാദം. ചിത്രം റീലീസായതോടെ സിഖ് സംഘടനകളുടെ പ്രവർത്തകർ രാവിലെ സിനിമാ തിയേറ്ററുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇതോടെ നഗരത്തിൽ ഉടനീളം സിനിമാ ഹാളുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ജലന്ധർ പോലീസ് കമ്മീഷണർ സ്വപൻ ശർമ്മ അറിയിച്ചു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്നതിനാൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കുന്നതിനായി മൾട്ടിപ്ലക്‌സുകളുമായും സിനിമാ ഹാളുകളുമായും ബന്ധപ്പെട്ട അധികാരികളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

ALSO READ: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്താമെന്ന് നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബൈ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡ് ഏകദേശം പതിമൂന്നോളം മാറ്റങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. ആദ്യം സിഖ് സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നെങ്കിലും പിന്നീട് മാറ്റങ്ങൾ വരുത്തിയ ശേഷം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

അതേസമയം, വിഷയത്തിൽ കങ്കണ പ്രതികരിച്ചു. സിനിമ പ്രദർശനത്തിലെ നിയന്ത്രണം കലയോടും കലാകാരന്മാരോടുമുള്ള അവഹേളനമാണെന്ന് നടി പറഞ്ഞു. തനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമാണെന്നും, ചണ്ഡീ​ഗഡിൽ പഠിച്ച് വളർന്നൊരാൾ എന്ന നിലയിൽ സിഖ് മതത്തെ താൻ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും നടി പറയുന്നു. തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും, സിനിമയെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമാണിതെന്നും കങ്കണ ആരോപിച്ചു. ഇത്തരം ആളുകൾ പഞ്ചാബിലെ നഗരങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.