Kangana Ranaut: രാഹുല്‍ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്; വിമർശിച്ച് നെറ്റീസൺസ്

Kangana Ranaut About Rahul Gandhi: വിവാദ പരാമർശങ്ങളാൽ ജനശ്രദ്ധ നേടിയ ആളാണ് കങ്കണ. രാഹുൽ ഗാന്ധിക്കെതിരെ നിരവധി വിമർശങ്ങൾ ഉന്നയിക്കാറുള്ള കങ്കണയുടെ പുതിയ വിമർശനവും ട്രെൻഡിങ് ആണ്.

Kangana Ranaut: രാഹുല്‍ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്; വിമർശിച്ച് നെറ്റീസൺസ്

കങ്കണ റണാവത്ത് എംപി (Image Courtesy: Pinterest)

Updated On: 

04 Aug 2024 09:52 AM

ബോളിവുഡ് നായിക കങ്കണ രണാവത്ത് ഇപ്പോൾ ഹിമാചൽ പ്രദേശിലെ മാൻഡി ജില്ലയിൽ നിന്നുള്ള എംപിയാണ്. കങ്കണ അടുത്തിടെയായി ഒരുപാട് വിവാദ പ്രശ്നങ്ങളുടെ ഭാഗമായത് വഴി ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വീണ്ടും പുതിയൊരു വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

രാഹുൽ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം താരം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി പങ്കുവെച്ചിരുന്നു. അതോടെ ട്വിറ്ററിൽ കങ്കണക്കെതിരെ ട്രോളുകളുടെ പെരുമഴയാണ്. രാഹുൽ ഗാന്ധി തലയിൽ തഖിയ്യയും, നെറ്റിയിൽ മഞ്ഞളും, കഴുത്തിൽ കുരിശു മാലയും അണിഞ്ഞു നിൽക്കുന്ന തരത്തിൽ ആണ് ചിത്രം. പാർലമെൻറിൽ രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ ജാതി സെൻസസ് പരാമർശങ്ങളെ പരിഹസിച്ചുകൊണ്ടാണ് കങ്കണയുടെ സ്റ്റോറി. ‘ആരോടും ജാതി ചോദിക്കാതെ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നയാൾ’ എന്ന കുറിപ്പോടു കൂടിയാണ് രാഹുലിന്റെ മോർഫ് ചെയ്ത ചിത്രം കങ്കണ പങ്കുവെച്ചത്.

സ്റ്റോറി ഇട്ടു കുറച്ചു മണിക്കൂറുകൾക്കകം തന്നെ ഇരുപതിനായിരത്തിലധികം ട്വീറ്റുകളുമായി കങ്കണ ട്രെൻഡിങ്ങാണ്. നിരവധി നെറ്റിസൺസ് ആണ് കങ്കണയെ വിമർശിച്ചു രംഗത്ത് വന്നത്. ‘പാർലമെൻറിൽ നിൽക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് കങ്കണ’ എന്ന് പലരും ട്വീറ്റ് ചെയ്തു. എന്നാൽ, ചിലർ കങ്കണയെ പിന്തുണക്കുകയും ഇനിയും ഇതുപോലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

രാഹുൽ ഗാന്ധിയെ കുറിച്ചുള്ള കങ്കണയുടെ മുൻപത്തെ പോസ്റ്റ്

അടുത്തിടെ, രാഹുൽ ഗാന്ധി പൊതുയോഗങ്ങളിൽ ജാതി അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോകൾ കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ചിരുന്നു. ‘നിങ്ങൾക്ക് സ്വന്തം ജാതിയെപ്പറ്റി ഒന്നും തന്നെ അറിയില്ല. നിങ്ങളുടെ മുത്തശ്ശൻ ഇസ്ലാമും, മുത്തശ്ശി പഴ്‌സിയും, ‘അമ്മ ക്രിസ്ത്യാനിയുമാണ്, ചോറും പരിപ്പും ഉണ്ടാക്കാനായി ആരോ കറിവേപ്പിലയിൽ പാസ്ത ചൂടാക്കിയത് പോലെ തോന്നുന്നു, പക്ഷെ അദ്ദേഹത്തിന് എല്ലാവരുടെയും ജാതി അറിയണം’ എന്ന് കങ്കണ എഴുതി. ഇതും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

READ MORE: ‘കങ്കുവ 2’വിനൊപ്പം സിനിമയിറക്കാൻ ആരും ധെെര്യപ്പെടില്ല; നിർമാതാവ് ജ്ഞാനവേൽ

രാഹുൽ ഗാന്ധിയുടെ മറുപടി

ലോകസഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ ബിജെപി എംപി അനുരാഗ് താക്കൂർ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജാതി അറിയാത്തവൻ ജാതി സെൻസസിനെ പറ്റി സംസാരിക്കുന്നു’ എന്നായിരുന്നു അനുരാഗ് താക്കൂർ ആരുടേയും പേര് പറയാതെ പറഞ്ഞത്. ഇതിനു മറുപടിയായി ‘നിങ്ങൾക്ക് എത്ര വേണമെങ്കിലും എന്നെ അപമാനിക്കാം, പക്ഷെ ഞങ്ങൾ പാർലമെൻറിൽ ജാതി സെൻസസ് പാസാക്കും. അനുരാഗ് താക്കൂർ എന്നെ അപമാനിച്ചു പക്ഷെ ഞാൻ അദ്ദേഹത്തിൽ നിന്നും ഒരു മാപ്പും ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍