Kanaka Rajyam: ആലപ്പുഴയിലെ രണ്ട് യഥാർത്ഥ സംഭവങ്ങൾ; ‘കനകരാജ്യം’ റിലീസിന്
Malayalam Movie Latest Updates: 'സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് കനകരാജ്യത്തിൻ്റെ സംവിധായകൻ.
ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കി നിർമ്മിച്ച ചിത്രം ‘കനകരാജ്യ’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലായ് 5ന് തീയേറ്റർ റിലീസിനെത്തും. ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്.
‘സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് കനകരാജ്യത്തിൻ്റെ സംവിധായകൻ. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരനാണ് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – പ്രദീപ് എം.വി, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ – പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‍ദ മിശ്രണം: എം.ആർ രാജാകൃഷ്‍ണൻ, പിആർഒ.- പി ശിവപ്രസാദ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ