Indian-2 Movie: ‘ഇന്ത്യൻ 2വിൽ മൂന്നാം ഭാഗത്തിൻ്റെ ട്രെയിലർ…’; ആരാധകർക്ക് സംവിധായകൻ എസ് ശങ്കറിൻ്റെ സർപ്രൈസ്
Indian-2 Movie Update: ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ത്രീയും പ്രദർശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നാളെയാണ് ഇന്ത്യൻ 2 പുറത്തിറങ്ങുന്നത്. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയേറ്റർ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോർട്ട്.
ഉലകനായകൻ കമൽഹാസൻ (kamal haasan) നായകനായി വേഷമിട്ട് തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന ചിത്രമാണ് ഇന്ത്യൻ 2 (Indian-2 Movie). ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ ഒരു അപ്‍ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. ഇന്ത്യൻ 2വിൽ മൂന്നാം ഭാഗത്തിന്റെ ട്രെയിലറും ഉണ്ടാകുമെന്നാണ് എസ് ശങ്കർ (S Shankar) വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സർപ്രൈസ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ 3യും ഉണ്ടാകുമെന്ന് നേരത്തെ ചിത്രത്തിന്റെ നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ത്രീയും പ്രദർശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മൂന്നിന്റെ വിഎഫ്എക്സ് പൂർത്തിയായാലാണ് ചിത്രത്തിന്റെ റിലീസ് ഉടൻ സാധ്യമാകുകയെന്നും സംവിധായകൻ ശങ്കർ വ്യക്തമാക്കിയിരിന്നു. നാളെയാണ് ഇന്ത്യൻ 2 പുറത്തിറങ്ങുന്നത്. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയേറ്റർ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോർട്ട്.
കമൽഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുതിയ കാലത്തിൻറെ എല്ലാ സങ്കേതങ്ങളുടേയും പിന്തുണയോടെയാണ് രണ്ടാം ഭാഗമെത്തുന്നതെന്നത് ചിത്രത്തിൻ്റെ വലിയ പ്രത്യേകതയാണ്. 200 കോടിയോളം രൂപ മുതൽ മുടക്കിലാണ് കമൽഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൻറെ നിർമ്മാണ ചിലവ് 15 കോടിയായിരുന്നു. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
ALSO READ: ടർബോയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രമെത്തുന്നു; സംവിധാനം ഗൗതം മേനോൻ
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിൻറ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാർഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒന്നിക്കുന്നത്.
ഛായാഗ്രാഹണം രവി വർമ്മയാണ് നിർവഹിക്കുന്നത്. നടൻ സിദ്ധാർഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോൾ എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമൽഹാസനൊപ്പമുണ്ടാകുമ്പോൾ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
കമൽഹാസൻ നായകനായി 1996ൽ പ്രദർശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ’ വൻ ഹിറ്റായിരുന്നു. ഷങ്കറിന്റെ ‘ഇന്ത്യൻ’ എന്ന ഹിറ്റ് ചിത്രത്തിൽ കമൽഹാസൻ ഇരട്ടവേഷത്തിലാണ് എത്തിയത്. കമൽഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്ത ചിത്രമായിരുന്നു ഇന്ത്യൻ. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചിരുന്നു.