Kamal Haasan: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം

Kamal Hassan Quits Bigboss: ബിഗ്‌ബോസ് ഷോയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചു. കമൽ ഹാസന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം തേടി പ്രേക്ഷകർ.

Kamal Haasan: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം

(Image Courtesy: Instagram Image)

Updated On: 

07 Aug 2024 11:23 AM

ബിഗ്‌ബോസ് ഷോകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഷോയിലെ അവതാരകർ. മോഹൻലാൽ, കമൽഹാസൻ, സൽമാൻ ഖാൻ തുടങ്ങിയ മുൻനിര താരങ്ങളാണ് പലഭാഷകളിൽ ഉള്ള ബിഗ്‌ബോസ് ഷോയുടെ അവതാരകർ.

ഏഴ് വർഷത്തോളം ബിഗ്‌ബോസ് തമിഴിന്റെ മുഖമായിരുന്നു കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ്‌ബോസ് തമിഴ് ഷോയുടെ അവതാരകൻ കമൽഹാസൻ തന്നെ ആയിരുന്നു. ഷോ അവതരിപ്പിക്കുന്നതിനു 130 കോടിയാണ് ബിഗ്‌ബോസിൽ നിന്നും കമൽ ഹാസന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ നിന്നും ഇടവേള എടുക്കുന്നതായി കമൽ ഹാസൻ അറിയിച്ചു. തന്റെ സമൂഹ മാധ്യമം വഴിയാണ് അദ്ദേഹം ഇക്കാര്യം ​അറിയിച്ചത്.

എന്തുകൊണ്ടാണ് കമൽഹാസൻ പിന്മാറിയത് എന്നുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. ബിഗ്‌ബോസ് സീസൺ ഏഴിലെ പ്രതീപ് ആന്റണി വിവാദം ആണ് കമൽ ഹാസൻ പിന്മാറാനുള്ള കാരണം എന്ന് പലരും അഭിപ്രായപ്പെടുന്നു. ബിഗ്‌ബോസ് സീസൺ ഏഴിലെ മത്സരാർത്ഥി ആയിരുന്നു പ്രതീപ് ആന്റണി. ചില സ്‌ട്രാറ്റജികളുമായാണ് പ്രതീപ് കളിച്ചതെങ്കിലും, അദ്ദേഹം കളിയിൽ സത്യസന്ധത പുലർത്തിയിരുന്നു. ബിഗ്‌ബോസ് സീസൺ ഏഴിന്റെ കിരീടം പ്രതീപിനാണെന്ന് പ്രേക്ഷർ ഉറപ്പിച്ചിരുന്ന സമയത്താണ് പ്രതീപിനെ ഷോയിൽ നിന്നും പുറത്താക്കുന്നത്.

പ്രതീപ് കാരണം ഷോയിലെ സ്ത്രീ മത്സരാർത്ഥികൾക്ക് സംരക്ഷണമില്ലെന്ന് മറ്റ് മത്സരാർത്ഥികളുടെ ആരോപണം ശരിവെച്ച് കമൽഹാസൻ പ്രതീപിന് ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയായിരുന്നു. പ്രതീപിനെ പുറത്താക്കാനുള്ള മറ്റ് മത്സരാർത്ഥികളുടെ തന്ത്രമായിരുന്നു അത്, പക്ഷെ കൃത്യമായി അന്വേഷിക്കാതെയാണ് കമൽഹാസൻ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് പ്രേക്ഷർ ആരോപിച്ചു. കമൽ ഹാസൻ ബിഗ്‌ബോസ് ഷോയോടും പ്രതീപിനോടും അനീതി കാണിച്ചെന്നാണ് പ്രേക്ഷരുടെ അഭിപ്രായം. കഴിഞ്ഞ ആറ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഏഴാം സീസണിൽ കമൽ ഹാസൻ വിവിധ വിമർശനങ്ങൾ നേരിട്ടു. ഇതാണ് അദ്ദേഹം ഷോയിൽ നിന്നും പിന്മാറാനുള്ള കാരണം എന്നും അഭ്യൂഹമുണ്ട്.

READ MORE: വിജയുടെ അവസാന സിനിമയിൽ മമിത ബൈജുവും?; ദളപതി 69ൽ മലയാളി താരം അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ

എന്നാൽ, സിനിമ തിരക്കുകൾ കാരണമാണ് താൻ ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് കമൽ ഹസൻ പ്രഖ്യാപിച്ചു. ബിഗ്‌ബോസ് അവതാരകൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദിയുണ്ടെന്നും കമൽഹാസൻ പറഞ്ഞു. അടുത്ത സീസണിൽ അദ്ദേഹം തിരിച്ചു വരുമെന്നാണ് സൂചന.

 

അതേസമയം കമല്‍ ഹാസന് പകരം അവതാരകനായി തമിഴ് സിനിമയില്‍ നിന്ന് ആര് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍. എന്നാൽ, സിനിമ തിരക്കിലാണ് കമൽ. ഇന്ത്യന്‍ 2 ന് പിന്നാലെ ഇന്ത്യന്‍ 3, മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

Related Stories
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
Santhosh Pandit: ‘ബോബി ചെമ്മണ്ണൂരിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും, മറ്റുള്ളവർക്ക് അങ്ങനെ അല്ല’; പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
Los Angeles Fires: ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ