Kamal Haasan: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം
Kamal Hassan Quits Bigboss: ബിഗ്‌ബോസ് ഷോയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചു. കമൽ ഹാസന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം തേടി പ്രേക്ഷകർ.
ബിഗ്‌ബോസ് ഷോകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഷോയിലെ അവതാരകർ. മോഹൻലാൽ, കമൽഹാസൻ, സൽമാൻ ഖാൻ തുടങ്ങിയ മുൻനിര താരങ്ങളാണ് പലഭാഷകളിൽ ഉള്ള ബിഗ്‌ബോസ് ഷോയുടെ അവതാരകർ.
ഏഴ് വർഷത്തോളം ബിഗ്‌ബോസ് തമിഴിന്റെ മുഖമായിരുന്നു കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ്‌ബോസ് തമിഴ് ഷോയുടെ അവതാരകൻ കമൽഹാസൻ തന്നെ ആയിരുന്നു. ഷോ അവതരിപ്പിക്കുന്നതിനു 130 കോടിയാണ് ബിഗ്‌ബോസിൽ നിന്നും കമൽ ഹാസന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ നിന്നും ഇടവേള എടുക്കുന്നതായി കമൽ ഹാസൻ അറിയിച്ചു. തന്റെ സമൂഹ മാധ്യമം വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്തുകൊണ്ടാണ് കമൽഹാസൻ പിന്മാറിയത് എന്നുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. ബിഗ്‌ബോസ് സീസൺ ഏഴിലെ പ്രതീപ് ആന്റണി വിവാദം ആണ് കമൽ ഹാസൻ പിന്മാറാനുള്ള കാരണം എന്ന് പലരും അഭിപ്രായപ്പെടുന്നു. ബിഗ്‌ബോസ് സീസൺ ഏഴിലെ മത്സരാർത്ഥി ആയിരുന്നു പ്രതീപ് ആന്റണി. ചില സ്‌ട്രാറ്റജികളുമായാണ് പ്രതീപ് കളിച്ചതെങ്കിലും, അദ്ദേഹം കളിയിൽ സത്യസന്ധത പുലർത്തിയിരുന്നു. ബിഗ്‌ബോസ് സീസൺ ഏഴിന്റെ കിരീടം പ്രതീപിനാണെന്ന് പ്രേക്ഷർ ഉറപ്പിച്ചിരുന്ന സമയത്താണ് പ്രതീപിനെ ഷോയിൽ നിന്നും പുറത്താക്കുന്നത്.
പ്രതീപ് കാരണം ഷോയിലെ സ്ത്രീ മത്സരാർത്ഥികൾക്ക് സംരക്ഷണമില്ലെന്ന് മറ്റ് മത്സരാർത്ഥികളുടെ ആരോപണം ശരിവെച്ച് കമൽഹാസൻ പ്രതീപിന് ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയായിരുന്നു. പ്രതീപിനെ പുറത്താക്കാനുള്ള മറ്റ് മത്സരാർത്ഥികളുടെ തന്ത്രമായിരുന്നു അത്, പക്ഷെ കൃത്യമായി അന്വേഷിക്കാതെയാണ് കമൽഹാസൻ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് പ്രേക്ഷർ ആരോപിച്ചു. കമൽ ഹാസൻ ബിഗ്‌ബോസ് ഷോയോടും പ്രതീപിനോടും അനീതി കാണിച്ചെന്നാണ് പ്രേക്ഷരുടെ അഭിപ്രായം. കഴിഞ്ഞ ആറ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഏഴാം സീസണിൽ കമൽ ഹാസൻ വിവിധ വിമർശനങ്ങൾ നേരിട്ടു. ഇതാണ് അദ്ദേഹം ഷോയിൽ നിന്നും പിന്മാറാനുള്ള കാരണം എന്നും അഭ്യൂഹമുണ്ട്.
READ MORE: വിജയുടെ അവസാന സിനിമയിൽ മമിത ബൈജുവും?; ദളപതി 69ൽ മലയാളി താരം അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ
എന്നാൽ, സിനിമ തിരക്കുകൾ കാരണമാണ് താൻ ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് കമൽ ഹസൻ പ്രഖ്യാപിച്ചു. ബിഗ്‌ബോസ് അവതാരകൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദിയുണ്ടെന്നും കമൽഹാസൻ പറഞ്ഞു. അടുത്ത സീസണിൽ അദ്ദേഹം തിരിച്ചു വരുമെന്നാണ് സൂചന.
View this post on Instagram
അതേസമയം കമല്‍ ഹാസന് പകരം അവതാരകനായി തമിഴ് സിനിമയില്‍ നിന്ന് ആര് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍. എന്നാൽ, സിനിമ തിരക്കിലാണ് കമൽ. ഇന്ത്യന്‍ 2 ന് പിന്നാലെ ഇന്ത്യന്‍ 3, മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.