5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kalki 2898 AD: വൻവിജയമായി കല്‍ക്കി 2898 എഡി; കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.86 കോടിയുടെ കളക്ഷൻ

Kalki 2898 AD movie review box office collection updates: ആഗോള വരുമാനം ആദ്യദിനം തന്നെ 190 കോടി കവിഞ്ഞുവെന്നും കണക്കുകൾ പുറത്തു വരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച നേട്ടമാണ് ഇതുവരെ ഉള്ളത്.

Kalki 2898 AD: വൻവിജയമായി കല്‍ക്കി 2898 എഡി; കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.86 കോടിയുടെ കളക്ഷൻ
aswathy-balachandran
Aswathy Balachandran | Updated On: 29 Jun 2024 08:01 AM

മുംബൈ: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. കഴിഞ്ഞ ദിവസമാണ് കൽക്കി പ്രദർശനത്തിന് എത്തിയതെങ്കിലും ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം 95 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ആഗോള വരുമാനം ആദ്യദിനം തന്നെ 190 കോടി കവിഞ്ഞുവെന്നും കണക്കുകൾ പുറത്തു വരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച നേട്ടമാണ് ഇതുവരെ ഉള്ളത്. കേരളത്തിൽ നിന്നുമാത്രം 2.86 കോടി രൂപയാണ് നേടിയത് എന്നാണ് വിവരം.

ചിത്രം കണ്ടവർ കൽക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തരുത് എന്ന് നിർമ്മാതാക്കൾ അഭ്യർഥിച്ച് രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിക്കുന്ന കുറിപ്പും ഇവർ പുറത്തിറക്കി. കലാസൃഷ്‍ടിയിൽ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളിൽ സ്‍പോയിലറുകൾ നൽകരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിർമാതാക്കൾ കുറിപ്പിൽ വ്യക്തമാക്കി. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം.

ALSO READ : നടി മീര നന്ദൻ വിവാഹിതയായി, വരൻ ശ്രീജ

സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിർമാതാക്കൾ കുറിപ്പിൽ പറയുന്നു. അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ചിത്രത്തിൽ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രീ സെയിൽ ബിസിനസ് 100 കോടി രൂപ കവിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കൽക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും അശ്വിൻ സൂചിപ്പിച്ചു. ദീപിക പദുക്കോൺ നായികയാകുമ്പോൾ പ്രഭാസ് ചിത്രത്തിൽ കമൽഹാസനൊപ്പം മറ്റ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അമിതാഭ് ബച്ചനുമുണ്ടെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം. ദുൽഖറും എസ് എസ് രാജമൗലിക്കുമൊപ്പം ചിത്രത്തിൽ അന്നാ ബെന്നുമുണ്ട്. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പി ആർ ഒ ശബരിയാണ്.

Latest News