Kalki 2898 AD: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി; കല്‍ക്കി 2898 എഡി എന്ന ചിത്രത്തിനെതിരെ നടപടി
Notice Against the film Kalki 2898 AD: ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് കല്‍ക്കി എന്നാണ് പറയപ്പെടുന്നത്. കല്‍ക്കി 2898 എഡി, കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയെ ആവിഷ്‌കരിക്കുന്നു.
ഹൈദരാബാദ്: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കല്‍ക്കി 2898 എഡി എന്ന ചിത്രത്തിനെതിരെ നടപടി. മുന്‍ കോണ്‍ഗ്രസ് നേതാവും കല്‍ക്കിം ധാം പീതാധീശ്വര്‍ ആചാര്യനുമായ പ്രമോദ് കൃഷ്ണം ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഹിന്ദു മതഗ്രന്ഥങ്ങളിലുള്ള ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിര്‍മാതാക്കള്‍ ചെയ്യുന്നതെന്ന് കൃഷ്ണം ആരോപിച്ചു.
‘ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കല്‍ക്കിയെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ സിനിമ തിരുത്തി. ഈ സിനിമയുടെ ചിത്രീകരണം കല്‍ക്കി ഭഗവാന്റെ കഥയെ ആസ്പദമാക്കിയല്ല. മതവിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അനാദരവാണ് നടന്നത്. കോടികണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവിനെയാണ് ഹനിച്ചത്,’ എന്ന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു വിശ്വാസത്തെ തെറ്റിധരിപ്പിക്കുന്നതിനായും തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഈ ചിത്രം ഇടയാക്കും. ഇതുകാരണം കല്‍ക്കിയില്‍ വിശ്വസിക്കുന്ന കല്‍ക്കി ധാം നിവാസികളുടെ വിശ്വാസത്തിനും മതവികാരങ്ങള്‍ക്കും അങ്ങേയറ്റം വിഷമമുണ്ടാക്കിയെന്നും വക്കീന്‍ നോട്ടീസില്‍ പറയുന്നു.
ഹിന്ദു ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നത് ഒരു ഫാഷനായി മാറി. ആര്‍ക്കും അത് ചെയ്യാന്‍ അവകാശമില്ല. കല്‍ക്കി അവതാരം മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമായിരിക്കും. നമ്മുടെ നിരവധി പുരാണങ്ങളില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഫെബ്രുവരി 19ന് യുപിയിലെ സംഭാലില്‍ കല്‍ക്കി ഭഗവാന്‍ ജനിക്കുന്ന ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി നേരത്തെ തറക്കല്ലിട്ടിരുന്നു. ലോകം മുഴുവന്‍ ആ അവതാരത്തിനായി കാത്തിരിക്കുകയാണെന്നും പ്രമോദ് കൃഷ്ണം പിടിഐയോട് പറഞ്ഞു.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് കല്‍ക്കി എന്നാണ് പറയപ്പെടുന്നത്. കല്‍ക്കി 2898 എഡി, കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയെ ആവിഷ്‌കരിക്കുന്നു.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റന്‍’ആയി ദുല്‍ഖറും പ്രത്യക്ഷപ്പെടുന്നു. നായികയായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’ എന്ന കഥാപാത്രത്തെ കമല്‍ ഹാസനും ‘റോക്‌സി’യെ ദിഷാ പടാനിയും അവതരിപ്പിക്കുന്നു.
Also Read: Asif Ali: ദുബായിലെ ആഡംബര ഉല്ലാസനൗക ഇനി നടൻ ആസിഫ് അലിയുടെ പേരിൽ അറിയപ്പെടും
പി ആര്‍ വര്‍ക്കുകള്‍ ശബരിയാണ് നിര്‍വ്വഹിക്കുന്നത്. സിനിമ കണ്ടവര്‍ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് നിര്‍മ്മാതാക്കള്‍ അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിക്കുന്ന കുറിപ്പും ഇവര്‍ പുറത്തിറക്കി. കലാസൃഷ്ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‌ഡേറ്റുകളില്‍ സ്‌പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കി.