Kalki 2898 AD: കൽക്കി 2898 എഡി’; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

Kalki 2898-ad Dulquer Salmaan as captain: തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും എടുത്ത് നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Kalki 2898 AD: കൽക്കി 2898 എഡി; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

Kalki 2898 AD team revealed Dulquer Salmaan’s official poster

Published: 

30 Jun 2024 09:30 AM

മുംബൈ: കളക്ഷനിൽ റെക്കോഡിട്ടുകൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഏറ്റവും പുതിയ വിവരമനുസരിച്ച് ‘ക്യാപ്റ്റൻ’ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും എടുത്ത് നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണത്തിന് നേതൃത്വം നൽകുന്നത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടി സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രീ ബുക്കിം​ഗിലൂടെത്തന്നെ വൻ തുക ബോക്സ് ഓഫീസിൽ സംഭരിച്ചിരുന്നു. ആഗോള വരുമാനം ആദ്യദിനം തന്നെ 190 കോടി കവിഞ്ഞുവെന്നും കണക്കുകൾ പുറത്തു വന്നിരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച നേട്ടമാണ് ഇതുവരെ ഉള്ളത്.

ALSO READ : വൻവിജയമായി കല്‍ക്കി 2898 എഡി; കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.86 കോടിയുടെ കളക്ഷൻ

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷൻ എന്നാണ് കൽക്കിയെ വിശേഷിപ്പിക്കുന്നത്. ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയെ ആവിഷ്കരിക്കുന്നു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെടുന്നു. നായികയായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിക്കുന്നു.

പി ആർ വർക്കുകൾ ശബരിയാണ് നിർവ്വഹിക്കുന്നത്. ചിത്രം കണ്ടവർ കൽക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തരുത് എന്ന് നിർമ്മാതാക്കൾ അഭ്യർഥിച്ച് രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിക്കുന്ന കുറിപ്പും ഇവർ പുറത്തിറക്കി. കലാസൃഷ്‍ടിയിൽ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളിൽ സ്‍പോയിലറുകൾ നൽകരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിർമാതാക്കൾ കുറിപ്പിൽ വ്യക്തമാക്കി.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ