5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kalki OTT: ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഒടിടിയിലേക്ക്? എപ്പോൾ എവിടെ കാണാം

Kalki OTT Release Date: ജൂൺ 27ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനിലൂടെയാണ് 'കൽക്കി 2898 എഡി' എന്ന ചിത്രം നീങ്ങുന്നത്.

Kalki OTT: ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഒടിടിയിലേക്ക്? എപ്പോൾ എവിടെ കാണാം
Kalki OTT Release.
neethu-vijayan
Neethu Vijayan | Published: 13 Aug 2024 09:32 AM

പ്രേക്ഷക പ്രീതിയും പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിൻ (Prabhas) ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എഡി’. എന്നാൽ പ്രേക്ഷകർക്ക് ഇപ്പോളൊരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ആഗോളതലത്തിൽ 1100 കോടിയിലധികം രൂപ നേടിയ ഈ ചിത്രം ഉടൻ ഒടിടി റിലീസിന് (Kalki OTT Release Date) ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ. ഈ മാസം 23 മുതൽ കൽക്കി 2898 എഡി ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചിത്രത്തിൻ്റെ ആറു മിനിറ്റോളം ട്രിം ചെയ്ത പതിപ്പായിരിക്കും ഒടിടിയിലെത്തുക എന്ന സൂചനകളുമുണ്ട്.

ജൂൺ 27ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ ചിത്രംകൂടിയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയുമാണ് നേടിയത്. എന്നാൽ കൽക്കി 739 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനിലൂടെയാണ് ‘കൽക്കി 2898 എഡി’ എന്ന ചിത്രം നീങ്ങുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാല’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി; കല്‍ക്കി 2898 എഡി എന്ന ചിത്രത്തിനെതിരെ നടപടി

ശബരിയാണ് ചിത്രത്തിൻ്റെ പി ആർ വർക്കുകൾ നിർവ്വഹിക്കുന്നത്. സിനിമ കണ്ടവർ കൽക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തരുത് എന്ന് അഭ്യർഥിച്ച് നിർമ്മാതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിക്കുന്ന കുറിപ്പും ഇവർ പുറത്തിറക്കിയിരുന്നു. കലാസൃഷ്ടിയിൽ നമുക്ക് മതിപ്പുണ്ടാകണം. അപ്‌ഡേറ്റുകളിൽ സ്‌പോയിലറുകൾ നൽകരുതെന്നും സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും നിർമാതാക്കൾ കുറിപ്പിൽ വ്യക്തമാക്കി.

ചിത്രവുമായി ബന്ധപ്പെട്ട വിവാദം

അതിനിടെ, ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കൽക്കി 2898 എഡി എന്ന ചിത്രത്തിനെതിരെ നടപടിയുമായി മുൻ കോൺഗ്രസ് നേതാവും കൽക്കിം ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഹിന്ദു മതഗ്രന്ഥങ്ങളിലുള്ള ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നതെന്ന് കൃഷ്ണം ആരോപിച്ചു.

ഹിന്ദു വിശ്വാസത്തെ തെറ്റിധരിപ്പിക്കുന്നതിനായും തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഈ ചിത്രം ഇടയാക്കുമെന്നായിരുന്നു കൃഷ്ണം ഉന്നയിച്ച വാദം. ഇതുകാരണം കൽക്കിയിൽ വിശ്വസിക്കുന്ന കൽക്കി ധാം നിവാസികളുടെ വിശ്വാസത്തിനും മതവികാരങ്ങൾക്കും അങ്ങേയറ്റം വിഷമമുണ്ടാക്കിയെന്നും വക്കീൻ നോട്ടീസിൽ വ്യക്തമാക്കുന്നു.

ഹിന്ദു ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. അങ്ങനെ ചെയ്യാൻ ആർക്കും അവകാശമില്ല. കൽക്കി അവതാരം മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമായിരിക്കും. നമ്മുടെ നിരവധി പുരാണങ്ങളിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഫെബ്രുവരി 19ന് യുപിയിലെ സംഭാലിൽ കൽക്കി ഭഗവാൻ ജനിക്കുന്ന ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി നേരത്തെ തറക്കല്ലിട്ടിരുന്നു. ലോകം മുഴുവൻ ആ അവതാരത്തിനായി കാത്തിരിക്കുകയാണെന്നും പ്രമോദ് കൃഷ്ണം പിടിഐയോട് പറഞ്ഞു.