Jayaram: ‘ഇത് ഞങ്ങളുടെ സ്വപ്നം; ആ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം’; ജയറാം
Kalidas Jayaram and Tarini Kalingarayar's Pre Wedding: മരുമകൾ അല്ല മകളായിട്ടാണ് നിങ്ങളുടെ പെണ്ണിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് എന്നാണ് ജയറാം പറയുന്നത്. അതേസമയം നമ്മൾ ഏറെ കാത്തിരുന്ന ദിവസം എന്നാണ് കാളിദാസും താരിണിയും പറയുന്നത്.
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാമിന്റെത്. മോഡലായ തരിണി കലിംഗരായരാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം 2023 നവംബറിൽ നടന്നിരുന്നു. എന്നാൽ വിവാഹം എന്നാണ് എന്നതിനെകുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും താരകുടുംബം പുറത്തുവിട്ടിരുന്നില്ല. എന്നാൽ വിവാഹത്തിനു ഇനി പത്ത് നാൾ മാത്രമേയുള്ളുവെന്ന് പറഞ്ഞ് കാളിദാസ് ഒരു പോസ്റ്റ് കുറച്ച് ദിവസം മുൻപ് പങ്കുവച്ചിരുന്നു. പ്രണയിനിയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പം ഇനി പത്ത് നാള് മാത്രമേ ഉള്ളുവെന്ന് പറഞ്ഞാണ് കാളിദാസ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ഡിസംബർ ഏഴ്, എട്ട് തിയ്യതികളിലായിട്ടാണ് തരിണി കലിങ്കയാറുമായുള്ള കാളിദാസിന്റെ വിവാഹം എന്ന് തീരുമാനമായി. എന്നാൽ ഇപ്പോഴിതാ വിവാഹത്തിന് ഇനി രണ്ട് നാൾ മാത്രം ബാക്കിയിരിക്കെ പ്രീവെഡിങ് ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ വച്ച് അതിഗംഭീരമായി പ്രീവെഡിങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ മകന്റെ വിവാഹത്തെകുറിച്ച് കാളിദാസിൻറെ അച്ഛനും നടനുമായ ജയറാം സംസാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.കേരളത്തിന് അകത്തും പുറത്തുമുള്ള മീഡിയാസിനെ എല്ലാം വിളിച്ചു വരുത്തിയ ചടങ്ങിൽ ഭാവി മരുമകളെ കുറിച്ചും താരം വാചാലനായി. കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ കലിംഗരായാർ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം ആണ്. മരുമകൾ അല്ല മകളായിട്ടാണ് നിങ്ങളുടെ പെണ്ണിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് എന്നാണ് ജയറാം പറയുന്നത്. അതേസമയം നമ്മൾ ഏറെ കാത്തിരുന്ന ദിവസം എന്നാണ് കാളിദാസും താരിണിയും പറയുന്നത്. ചടങ്ങിൽ നവദമ്പതികളും ജയറാമിന്റെ ഇളയമകളുമായ മാളവികയും ഭർത്താവും നവീനും ഉണ്ടായിരുന്നു.
2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് ആയിരുന്നു. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് താരിണി. 16-ാം വയസ്സിൽ ആണ് താരിണി ഫാഷൻ്റെ ലോകത്തേക്ക് ചുവടുവച്ചത്. അതേസമയം ജയറാമിന്റെ ഇളയമകൾ ചക്കി എന്ന മാളവിക ജയറാം ഈ വർഷം തന്നെയാണ് വിവാഹിതയായത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക. വീട്ടിലെ വിശേഷങ്ങളിൽ എല്ലാം പങ്കെടുക്കാൻ വേണ്ടി മാളവിക എത്താറുണ്ട്.