Kalidas Jayaram Marriage: കണ്ണൻ്റെ മുന്നിൽ കാളിയുടെ വിവാഹം…; മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് ജയറാം
Kalidas Jayaram and Tarini Kalingarayar Marriage: കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രീ വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് ജയറാം വിവാഹത്തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബുധനാഴ്ച്ച കുടുംബാംഗങ്ങൾക്കും മറ്റ് സുഹൃത്തുക്കൾക്കുമായി ചെന്നൈയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.
നടൻ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമിൻ്റെ (Kalidas Jayaram Marriage) വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്നു. ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പുറമെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രീ വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് ജയറാം വിവാഹത്തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.
ഇപ്പോഴിതാ കല്ല്യാണശേഷം ഏറെ വൈകാരികമായ ജയറാമിൻ്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാളിദാസിന്റെ വിവാഹനിമിഷം ഏറെ വൈകാരികമായിരുന്നു. വിവാഹത്തിനുശേഷം ഹോട്ടലിലെത്തിയതിന് പിന്നാലെ ജയറാം മകൾ മാളവികയേയും മരുമകൻ നവനീതിനേയും കെട്ടിപ്പിടിച്ച് കരയുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഏറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും ഒരു മകനേയും മകളേയും കൂടി കിട്ടിയെന്നും ജയറാം ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
ALSO READ: ഗുരുവായൂര്‍ അമ്പലനടയില്‍ കല്യാണ മേളം; കാളിദാസും തരിണിയും വിവാഹിതരായി
എന്നാൽ പാർവതിയാകട്ടെ ഡബിൾ അമ്മായമ്മയായതിൻ്റെ ത്രില്ലിലുമാണ്. താലി കെട്ടിയതിന് പിന്നാലെ തരിണിയുടെ കണ്ണുകൾ നിറയുന്നതും. തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് തരിണി പറയുന്നതും കാളിദാസ് കണ്ണീര് തുടയ്ക്കുന്നതും പുറത്തുവരുന്ന വീഡിയോയിൽ കാണാം.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ നടന്നത്. രണ്ട് മക്കളും വിവാഹിതരായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ജയറാമും പാർവതിയും. വിവാഹത്തിനെത്തിയ എല്ലാവർക്കും കാളിദാസും തരിണിയും നന്ദിയറിയിച്ചു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമായി എന്നായിരുന്നു വിവാഹശേഷം കാളിദാസിന്റെ പ്രതികരണം.
‘ഞങ്ങൾ ‘ലിറ്റിൽ’ എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി എൻ്റെ ജീവിതം. എല്ലാവരും നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദിയുണ്ട്.’-കാളിദാസ് തരിണിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. സഹോദരി മാളവികയാകട്ടെ ഒരുമിച്ച് പോകുന്ന വിദേശയാത്രയെ കുറിച്ചാണ് തുറന്നുപറഞ്ഞത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് യാത്ര പോകുന്നുണ്ടെന്നും അതിന്റെ സന്തോഷത്തിലാണ് താനെന്നും മാളവിക പറഞ്ഞു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിൽ ഗുരുവായൂരിലായിരുന്നു കാളിദാസിൻ്റെയും തരിണിയുടെയും താലികെട്ട് നടന്നത്. ബുധനാഴ്ച്ച കുടുംബാംഗങ്ങൾക്കും മറ്റ് സുഹൃത്തുക്കൾക്കുമായി ചെന്നൈയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. ഈ വർഷം ആദ്യ മെയിലായിരുന്നു മാളവികയുടെയും നവീനിൻ്റെ വിവാഹം നടന്നത്.