5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Justice Hema Committee Report : പകർപ്പ് ആവശ്യപ്പെട്ട് നടി രഞ്ജിനിയുടെ ഹർജി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

Justice Hema Committee Report Wont Publish Today : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചത്.

Justice Hema Committee Report : പകർപ്പ് ആവശ്യപ്പെട്ട് നടി രഞ്ജിനിയുടെ ഹർജി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
Justice Hema Committee Report Wont Publish Today (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 17 Aug 2024 11:06 AM

ഏറെ ചർച്ചകൾക്കിടയാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) ഇന്ന് പുറത്തുവിടില്ല. മൊഴി നൽകിയ ആളെന്ന നിലയിൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കോടതിയുടെ തീരുമാനം പരിഗണിച്ച് റിപ്പോർട്ട് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഹൈക്കോടതി രഞ്ജിനിയുടെ ഹർജി പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി ഈ മാസം 13ന് വിധി പുറപ്പെടുവിച്ചിരുന്നു. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് പുറത്ത് വിടാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജിക്കാരന് അപ്പീലനും മറ്റ് സാങ്കേതികത്വം ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് പുറത്ത് വിടാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. ജസ്റ്റിസ് വി ജി അരുണാണ് സജിമോൻ്റെ ഹർജി തള്ളിയത്.

Also Read : Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം; നിർമാതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് പുറത്ത് വിടുന്നത് താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ആരോപണങ്ങൾ നേരിടുന്നവരോട് സംസാരിക്കാതെ ഏകപക്ഷീയമായിട്ടുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമ സർമപ്പിച്ചതെന്നാണ് സജിമോൻ ഹർജിയിൽ പറഞ്ഞത്.

2019 ഡിസംബർ 31ന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ തന്നെയായിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നത് നിർമാതവിൻ്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നുമില്ലെന്നാണ് സർക്കാർ വാദം. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന സൂചനകൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ ഒഴിവാക്കേണ്ട ഭാഗങ്ങൾ ഏതൊക്കെ എന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ മാസം 24നാണ് ആദ്യം റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചിരുന്നത്. ആകെ 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജ് ഒഴിവാക്കി 233 പേജുകളാണ് പുറത്തുവിടാൻ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെ നിർമാതാവ് സജിമോൻ പാറയിൽ ഹർജി സമർപ്പിച്ചു. ഇതോടെ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി തള്ളി.

സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുെട നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഈ പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. ഈ പേജുകളിൽ അധികവും നടിമാരും സാങ്കേതിക പ്രവർത്തകരും നൽകിയ മൊഴികളാണ്. രഹസ്യ സ്വഭാവത്തോടെ കമ്മീഷനു മുന്നിൽ നൽകിയ മൊഴികൾ പുറത്തുപോകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് കൈമാറുമ്പോൾ തന്നെ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇതും സർക്കാർ പരിഗണിച്ചു. വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പാലിക്കപ്പെട്ടു എന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read : Justice Hema Commission Report: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി സർക്കാർ മൂന്നംഗ കമ്മീഷൻ രൂപീകരിക്കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ. സിനിമാ മേഖലയിലെ നടീനടന്മാരെയും സാങ്കേതികവിദഗ്ധരെയും നിർമാതാക്കളെയും സംവിധായകരെയുമൊക്കെ അഭിമുഖം നടത്തിയാണ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പല ഗുരുതര പ്രശ്നങ്ങളും റിപ്പോർട്ടിൽ പരാമർശിട്ടുണ്ട്.

2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. എന്നാൽ, റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്ന് പറഞ്ഞ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.

Latest News