Justice Hema Committee Report : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

Justice Hema Committee Important Points: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 2017-ൽ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കേരള സർക്കാരിനെ സമീപിച്ചു, ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിച്ചത്

Justice Hema Committee Report : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

Justice Hema committee Report | credits

Updated On: 

19 Aug 2024 14:58 PM

എറണാകുളം: വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. 233 പേജുകളുള്ള  റിപ്പോർട്ടിൽ മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ടിൽ വ്യക്തി വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.  ചലച്ചിത്ര മേഖലയിലെ ദുഷ് പ്രവണതകൾ, ,ചൂഷണങ്ങൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്തവർക്ക് അവസരങ്ങളില്ല, തയ്യാറാവുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ എന്നും റിപ്പോർട്ടിലുണ്ട്. ചൂഷണം ചെയ്യാൻ പ്രമുഖ നടൻമാർ. പലവിധത്തിലുള്ള ഇടനിലക്കാർ സിനിമാ മേഖലയിലാകെയുണ്ട്. 51 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്. എല്ലാത്തരത്തിലും വഴിവിട്ട കാര്യങ്ങൾക്ക് സംവിധായകരും നിർബന്ധിക്കും- റിപ്പോർട്ടിൽ പറയുന്നു

ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം സിനിമയിലുണ്ടായാൽ പിന്നെ സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിലേക്ക് എത്തും. സിനിമാ മേഖലയിലെ മാഫിയ ഇൻ്റേണൽ കംപ്ലെയിൻസ് കമ്മിറ്റിയെ വരെ നിയന്ത്രിക്കുന്നു.

ഇൻ്റിമേറ്റ് സീൻ

ഇൻ്റിമേറ്റ് സീൻ അഭിനയിക്കാൻ ന്ഗനയായി അഭിനയിക്കാൻ ഒരു സംവിധായകൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചതോടെ തന്നെ കൊച്ചിയിലെത്തി പേഴ്സണലി കാണണമെന്ന് പറഞ്ഞെന്നും എങ്കിൽ മാത്രമെ സീനുകൾ ഡിലീറ്റ് ചെയ്യുകയുള്ളു എന്ന് പറഞ്ഞെന്നും ഒരു ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി റിപ്പോർട്ടിലുണ്ട്.

ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 2017-ൽ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കേരള സർക്കാരിനെ സമീപിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്. 2017 ജൂലൈ 1 ന് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കേരള ഹൈക്കോടതി റിട്ട ജഡ്ജി ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി, മുതിർന്ന നടി ശാരദ, വിരമിച്ച ഐഎഎസ് ഓഫീസർ കെബി വത്സല കുമാരി എന്നിവർ അംഗങ്ങളായാണ് കമ്മിറ്റി രൂപീകരിച്ചത്. 2017 നവംബർ 16 മുതൽ 2019 ഡിസംബർ 31 വരെയാണ് കമ്മിറ്റി പ്രവർത്തിച്ച കാലയളവ്.

ALSO READ: Justice Hema Committee Report : പകർപ്പ് ആവശ്യപ്പെട്ട് നടി രഞ്ജിനിയുടെ ഹർജി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

2019 ഡിസംബർ 31-നാണ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ അടങ്ങുന്ന വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. റിപ്പോർട്ട് പരസ്യമാക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ജസ്റ്റിസ് കെ ഹേമയുടെ ശുപാർശകൾ പരിശോധിക്കാൻ മന്ത്രി സജി ചെറിയാൻ പുതിയ കമ്മിറ്റി രൂപീകരിച്ചു. അതിനിടയിൽ വിവരാവകാശ നിയമപ്രകാരം ഒഴിവാക്കിയത് ഒഴികെ, കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് എല്ലാ പ്രസക്തമായ പേജുകളും വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകാൻ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് വിവരാവകാശ കമ്മീഷ്ണർ ഉത്തരവിട്ടു.

ഒഴിവാക്കിയ ഭാഗം

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിൽ നിന്നോ അവരുടെ സ്വകാര്യതയ്ക്ക് കോട്ടം വരുത്തിന്നില്ലെന്നോ ഒഴിവാക്കണം എന്നും നിർദ്ദേശമുണ്ടായിരുന്നു. റിപ്പോർട്ടിൻ്റെ പേജ് 49 ലെ ഖണ്ഡിക 96, ഖണ്ഡിക 165 മുതൽ 196 വരെ (പേജ് 81 മുതൽ 100 ​​വരെ), അനുബന്ധം എന്നിവ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് നിലവിലുള്ളത്.

ALSO READ : Justice Hema Commission Report: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇടയിൽ പലരും റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ കോടതികളിൽ ഹർജി നൽകിയിരുന്നു. നിർമ്മാതാവ് സജി പാറയിൽ, നടി രഞ്ജിനി എന്നിവരെല്ലാം ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൻ്റെ ഫലമായി മുൻപ് നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട തീയ്യതികളിലൊന്നിലും റിപ്പോർട്ട് പരസ്യപ്പെടുത്താനായില്ല.

Related Stories
Allu Arjun: യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണൽ തുടർന്നു; അല്ലു അർജുനെതിരെ പോലീസ്
Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ
Lal Jose: ‘ആ ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ എനിക്ക് കുഞ്ചാക്കോ ബോബനോട് ദേഷ്യം ഉണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്’; ലാൽ ജോസ്
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Jis Joy: ‘ആരാണ് മോന്റെ അച്ഛനെന്ന് അവർ ചോദിച്ചു, ഇത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു’; സംവിധായകൻ ജിസ് ജോയ്
Pushpa 2: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം