Justice Hema Commission Report : രാജ്യത്ത് ആദ്യമായി സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു; എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

What is Justice Hema Commission Report : 2019ലാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. തുടർന്ന് വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിന് പിന്നാലെയാണ് ഇന്ന് ജൂലൈ 24-ാം തീയതി ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്ത് വിടുന്നത്.

Justice Hema Commission Report : രാജ്യത്ത് ആദ്യമായി സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു; എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്നു

Updated On: 

24 Jul 2024 16:36 PM

മലയാള സിനിമയെ പിടിച്ചുകുലിക്കിയ ഏറ്റവും വലിയ സംഭവമായിരുന്നു 2017 ഫെബ്രുവരിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവം (Malayalam Actress Attack Case). മലയാള സിനിമ പ്രതികൂട്ടിലായ സംഭവം പിന്നീട് വലിയ ചർച്ചകൾക്കും ചലച്ചിത്ര മേഖലയിൽ തന്നെ ഉണ്ടായ പല വിവാദങ്ങൾക്കും വഴിവെച്ചു. പ്രത്യേക നിയമവ്യവസ്ഥയില്ലാത്ത സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വലിയ ചർച്ചയായി മാറി. തുടർന്നാണ് സംസ്ഥാന സർക്കാർ 2017 ജൂലൈയിൽ റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനെ നിയോഗിച്ചു (Hema Commission). മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയുമാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ.

ഡബ്ല്യുസിസിയുടെ ഉത്ഭവവും കമ്മീഷൻ്റെ നിയോഗവും

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തണ്ണുപ്പൻ മട്ട് സംഘടനയ്ക്കുള്ളിൽ തന്നെ പൊട്ടിത്തെറിക്ക് വഴിവെച്ചു. ഇത് ഒരു വിഭാഗം വനിത പ്രവർത്തകർക്കിടിയിൽ പൊട്ടിത്തെറിക്കിടയാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നിരുപാധികം പിന്തുണ അറിയിച്ചുകൊണ്ട് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടനയ്ക്ക് രൂപം കൊണ്ടു. മലയാള സിനിമയിൽ മാറ്റം വരേണ്ടതും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കും ചുഷ്ണങ്ങൾക്കും ഡബ്ല്യുസിസി ശബ്ദം ഉയർത്തി. തുടർന്ന് ഇക്കാര്യം ഡബ്ല്യുസിസി അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുകയും തുടർന്നാണ് 2017 ജൂലൈയിൽ ഹേമാ കമ്മിറ്റിയുടെ രൂപീകരണം.സിനിമ മേഖലയ്ക്കുള്ളിലെ പ്രശ്നങ്ങളെ പഠിക്കാൻ രാജ്യത്ത് ആദ്യമായിട്ടാണ് ഒരു കമ്മീഷനെ ഇത്തരത്തിൽ രൂപീകരിക്കുന്നത്.

ALSO READ : Hema commission report: പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ട്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഹേമ കമ്മീഷൻ്റെ പഠനം

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഹേമ കമ്മിറ്റി വിവിധ പഠനങ്ങൾ നടത്തി. സിനിമയിലെ വിവിധ മേഖലയിൽ അത് ജൂനിയർ ആർട്ടിസ്റ്റ് മുതൽ നിർമാതാക്കൾ വരെയുള്ള സ്ത്രീകളുമായി സമിതി പ്രത്യേക അഭിമുഖം നടത്തി. പേരുകൾ വെളിപ്പെടുത്താതെയാണ് പലരും സമിതിക്ക് മുന്നിൽ പല കാര്യങ്ങൾ സ്ത്രീകൾ വെളിപ്പെടുത്തിയത്. ശമ്പളത്തിലുള്ള സ്ത്രീ-പുരുഷ വേർതിരിവ്, നൽകുന്ന സൗകര്യങ്ങളിലെ വേർതിരിവ്, മറ്റ് വിവേചനങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് സമിതിക്ക് മുന്നിൽ തുറന്നുപറച്ചിലുകളുണ്ടായത്.

റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ച് വർഷമാകുന്നു

വിശദമായ പഠനത്തിന് ശേഷം 2019 ഡിസംബർ 31നാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. മൂന്നംഗ സമിതി തയ്യാറാക്കിയ 300 പേജുകൾ ഉള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സമർപ്പിക്കുകയായിരുന്നു. ഒപ്പം രേഖകളായിട്ടുള്ള സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ തന്നെ നിന്നു. പരസ്യപ്പെടുത്തില്ലയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും നിലപാടെടുത്തതും വലയി വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഇത് സിനിമയിലെ പല പ്രമുഖരുടെയും പ്രതിഛായ നഷ്ടപ്പെടുമെന്ന് വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിനുള്ളിൽ ഉള്ളതെന്നും അതുകൊണ്ടാണ് സർക്കാർ കമ്മീഷൻ റിപ്പോർട്ട് മടിക്കുന്നത് വിമർശനം ഉയർന്നു. അതേസമയം സമിതി അധ്യക്ഷ തന്നെ കത്ത് നൽകിയതും പൂർണമായ തെളിവുകളുമില്ലാത്തതും കൊണ്ടാണ് റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്ന് സർക്കാർ ന്യായികരിച്ചു. സർക്കാർ നിലപാടിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കമ്മീഷൻ റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ സർക്കാർ നിയമിച്ചു. അവരുടെ കണ്ടെത്തലുകൾ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇതിനിടെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് വന്നത്. ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. എന്നാൽ എല്ലാ വിവരങ്ങലും പുറത്ത് വിടില്ല. മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കാതെയുള്ള ഭാഗങ്ങൾ മാത്രമാണ് പുറത്തുവിടാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

പഠനത്തിലെ ചില കണ്ടെത്തലുകൾ

സിനിമയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനം, വിവേചനം തുടങ്ങിയവയാണ് റിപ്പോർട്ടിൽ പ്രധാന ഭാഗങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവസരങ്ങൾ ലഭിക്കുന്നത് ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിക്കുന്നു, വേതിനത്തിലെ വേർതിരിവ്, ചിത്രീകരണ വേളയിൽ ശുചിമുറി അല്ലെങ്കിൽ വസ്ത്രം മാറാനുള്ള അസൗകര്യങ്ങൾ, അശ്ലീല പദപ്രയോഗങ്ങൾ മറ്റ് അതിക്രമങ്ങൾ തുടങ്ങിയ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ കമ്മീഷൻ കണ്ടെത്തിയിരുന്നുയെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ