Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Dada Sahib Actress Athira Real Life Story : 23 വയസിലാണ് ആതിര വിവാഹതിയാകുന്നത്. അതിന് മുമ്പ് തന്നെ ആതിര സിനിമ ജീവിതത്തിനോട് വിട പറഞ്ഞിരുന്നു. അഞ്ച് ചിത്രങ്ങളിലാണ് ആതിര ആകെ ഭാഗമായിട്ടുള്ളത്.
വിനയൻ ഒരുക്കിയ മമ്മൂട്ടിയുടെ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് ആതിര (Actress Athira) എന്ന രമ്യയെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. ചിത്രത്തിലെ ‘അല്ലിയാമ്പൽ പൂവേ’ എന്ന ഗാനത്തിൽ കാവേരിക്കൊപ്പം നൃത്തം ചെയ്യുന്ന പെൺകുട്ടിയെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചു. അത് ആതിരയുടെ അരങ്ങേറ്റ ചിത്രമായിരുന്നു. ദാദാ സാഹിബിന് ശേഷം ഒന്ന് രണ്ട് വർഷത്തിനിടെ ആതിര നാലോളം സിനിമകളിൽ അഭിനയിച്ചു. നാട്ടിൻപ്പുറത്തെ കഥകൾ പറയുന്ന സിനിമകളിലെ നായികമാർക്ക് വേണ്ട എല്ലാ ശാലിനതയും അതിരയ്ക്കുണ്ടായിരുന്നു. എന്നാൽ കരിയർ അരംഭിച്ച് അഞ്ച് ചിത്രം പൂർത്തിയായപ്പോഴേക്കും അതിര തൻ്റെ സിനിമ ജീവിതത്തിന് അവസാനം കുറിച്ചു.
ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയുടെ നായിക
നാട്ടിൻപ്പുറത്തെ ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ച രമ്യ ചലച്ചിത്ര ലോകത്തേക്ക് വരുന്നതിന് മുമ്പ് സിനിമയെ ഒരിക്കൽ പോലും സ്വപ്നം കണ്ടിട്ടില്ല. സഹോദരി ഭർത്താവിലൂടെയാണ് രമ്യയ്ക്ക് മമ്മൂട്ടിയുടെ നായികയായി അവസരം ലഭിക്കുന്നത്. ഒരുങ്ങി നടക്കാൻ ആഗ്രഹിക്കുന്ന കൗമാര പ്രായത്തിലുള്ള ഒരു പെൺകുട്ടി കാണുന്ന ഒരു പുതിയ ലോകമായിരുന്നു ദാദാ സാഹിബിലെത്തിയപ്പോൾ രമ്യയ്ക്ക് തോന്നിയത്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരായ ആതിര തൻ്റെ സിനിമയിലെ പേരായി രമ്യ സ്വീകരിച്ചു. സിനിമ ഏറെ ശ്രദ്ധേയമായതോടെ നായികയായ ആതിരയ്ക്ക് കൂടുതൽ അവസരങ്ങൾ വഴി തുറന്നു. പിന്നീട് നാല് ചിത്രങ്ങൾ അഭിനയിച്ച ആതിര തൻ്റേതായ ഒരു ഇടം മലയാളത്തിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ സിനിമയിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തൻ്റെ കരിയറിനെ അവസാനം കുറിക്കുകയായിരുന്നു നടി.
സിനിമ എന്ന ട്രാപ്പ്
സ്ക്രീനിൽ കാണുന്നതല്ല സിനിമ എന്ന ലോകം, അരെ വിശ്വസിക്കാൻ സാധിക്കില്ല. ഒട്ടും പ്രതീക്ഷിക്കാത്തവരിൽ നിന്നും ദുരവസ്ഥ ഉണ്ടായിട്ടുണ്ട്. പ്രായം പോലും പരിഗണിക്കാതെ നേരിട്ട് വന്ന് ചിലർ ചില കാര്യങ്ങൾ നടത്തി തരാൻ ആവശ്യപ്പെടാറുണ്ട്. അതൊക്കെ തന്നിൽ വലിയ മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിച്ചതെന്ന് രമ്യ അടുത്തിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതുകൊണ്ട് ആരോടും ഒന്നും പറയാതെ ഒരു സുപ്രഭാതത്തിൽ ആതിരയ്ക്ക് അഭിനയത്തോട് വിട പറയേണ്ടി വന്നു.
സിനിമയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയെന്നായിരുന്നു തൻ്റെ ലക്ഷ്യം. 20-21 വയസ് പ്രായമുള്ളപ്പോൾ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും സാമ്പത്തികമായ ഒരു നേട്ടം ഉണ്ടാക്കിയെടുക്കാൻ അന്ന് സാധിച്ചില്ല. ഒരു ഉദ്ഘാടനത്തിന് പോയാൽ പ്രതിഫലം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. ചില ഇടങ്ങളിൽ നിന്നും വണ്ടിക്കൂലിക്ക് പോലും കാശ് ലഭിക്കാറുമില്ല. അങ്ങനെ ആകെ ഒരു ദുരവസ്ഥയായിരുന്നു തനിക്ക് നേരിടേണ്ടി വന്നതെന്ന് രമ്യ അഭിമുഖത്തിൽ വ്യക്തമാക്കി.
രക്ഷകനായി വന്നത് ഭർത്താവ്
സിനിമ ജീവിതം അവസാനിപ്പിച്ച് 23-ാം വയസിലാണ് രമ്യ വിവാഹിതയാകുന്നത്. പിതാവിൻ്റെ കുടുംബത്തിൽ നിന്നുള്ള വ്യക്തിമായാണ് രമ്യയെ വിവാഹം ചെയ്യുന്നത്. സിനിമയിൽ നിന്നും നേരിട്ട ദുരവസ്ഥയിൽ നിന്നും കരകയറ്റിയത് ഭർത്താവാണെന്ന് രമ്യ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ ദുരവസ്ഥകളിൽ നിന്നും രക്ഷപ്പെടാൻ ആത്മഹത്യ പോലും ചെയ്താലോ എന്ന വരെ താൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും എല്ലാ ദൈവദൂതനെ പോലെ രക്ഷിച്ചത് ഭർത്താവായിരുന്നുയെന്ന് രമ്യ അഭിമുഖങ്ങളിൽ എല്ലാം ആവർത്തിക്കും. പിന്നീട് ഭർത്താവിൻ്റെ കാറ്ററിങ് സ്ഥാപനത്തിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു രമ്യ. രണ്ട് കുട്ടികളുടെ അമ്മയാണ് രമ്യ ഇപ്പോൾ.
തിരിച്ചുവരവ്?
സിനിമയിൽ നിന്നും വിട്ടുമാറി 20 വർഷം പിന്നിടുമ്പോഴും രമ്യ ഒരിക്കൽ പോലും തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ജിയോ ബേബി ഒരുക്കിയ മമ്മൂട്ടിയുടെ കാതൽ എന്ന സിനിമയിൽ ഒരു വേഷം അവതരിപ്പിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുയെന്ന് നടി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. എന്നാൽ താൻ ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതിയാണെന്നും അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും സിനിമയിലേക്ക് തൽക്കാലമില്ലെന്നും രമ്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.