Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
Assault in Serial Location: ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ച് അസീം ഫാസി എന്നയാളിൽ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.
തിരുവനന്തരപുരം: സീരിയൽ ലൊക്കേഷനിൽ വീണ്ടും ലൈംഗികാതിക്രമം. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ച് അസീം ഫാസി എന്നയാളിൽ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.
കഴിഞ്ഞ വർഷം ജുലൈയിലാണ് അതിക്രമം നടന്നത്. ജൂലൈ പത്തൊമ്പതിന് നൈറ്റ് ഷൂട്ടുായിരുന്നുവെന്നും അന്നാണ് സംഭവം നടന്നതെന്നും യുവതി പറയുന്നു. മദ്യലഹരിയിൽ എത്തിയ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ കുതറിയോടിയെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്നിടത്തെത്തി ഇക്കാര്യങ്ങൾ അവരോട് പറഞ്ഞെന്നും യുവതി പറയുന്നു. എന്നാൽ അന്ന് ഇക്കാര്യം നിർമാതാവിനോട് പറഞ്ഞപ്പോൾ പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും പറഞ്ഞു. സീരിയൽ നിർമാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളിൽ ലൈംഗികാതിക്രമം തുടരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നൽകിയത്.
Also Read: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
എന്നാൽ പിന്നീട് ഇയാളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉപദ്രവം തുടർന്നുവെന്നും സീരിയൽ സെറ്റുകളിൽ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കൊടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തുമെന്നും യുവതി പറയുന്നു.
ഇയാൾ ശല്യം ചെയ്യുന്നത് കൂടിയതോടെ നിർമാതാവ് ഇയാളെ മാറ്റിനിർത്തിയിരുന്നു. അതിനുശേഷവും പെണ്ണിനെ വേണമെന്നും പറഞ്ഞ് വീളിച്ചോണ്ടിരുന്നു. രണ്ട് സീരിയലുകളിൽ നിന്നാണ് നിർമാതാവ് മാറ്റിനിർത്തിയത്. എന്നാൽ പിന്നീടും ഇയാൾ സീരിയലിൽ കയറിയെന്നും മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.