5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Devara Part 1 OTT : ദേവര പാർട്ട് 1 ഒടിടിയിലേക്കെത്തുക ഈ നാല് ഭാഷയിൽ മാത്രം; റിലീസ് നവംബർ എട്ടിന്

Jr NTR's Devara OTT Release Date : മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ദേവര പാർട്ട് 1 ആദ്യം റിലീസാകുക. ഏകദേശം 500 കോടിൽ ആധികം രൂപയാണ് ദേവര ബോക്സ്ഓഫീസിൽ നേടിയത്.

Devara Part 1 OTT : ദേവര പാർട്ട് 1 ഒടിടിയിലേക്കെത്തുക ഈ നാല് ഭാഷയിൽ മാത്രം; റിലീസ് നവംബർ എട്ടിന്
ദേവര സിനിമയുടെ പോസ്റ്റർ (Image Courtesy : Netflix Instagram)
jenish-thomas
Jenish Thomas | Published: 05 Nov 2024 14:44 PM

ജൂനിയർ എൻടിആർ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദേവര പാർട്ട് 1 ഒടിടിയിലേക്ക് (Devara Part 1 OTT). സെപ്റ്റംബർ 27ന് തിയറ്ററുകളിൽ എത്തിയ കൊരട്ടല ശിവ ഒരുക്കിയ ചിത്രം ഏകദേശം 400 കോടിയോളമാണ് ബോക്സ്ഓഫീസിൽ സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ റിലീസിന് മുമ്പ് തന്നെ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ടീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ദേവരയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നു. ചിത്രം നവംബർ ആദ്യവാരത്തിൽ ഒടിടിയിൽ എത്തുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവരയുടെ ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ദേവര പാർട്ട് 1 ഒടിടി റിലീസ്

നവംബർ എട്ടാം തീയതി മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ചിത്രത്തിൻ്റെ ഒറിജിനൽ പതിപ്പായ തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും നവംബർ എട്ട് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങു. ഹിന്ദി പതിപ്പിൻ്റെ സംപ്രേഷണം വൈകുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇതിനോടകം ദേവര ആഗോള ബോക്സ്ഓഫീസിൽ നിന്നും 500 കോടിയിൽ അധികമാണ് സ്വന്തമാക്കിയതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

ALSO READ : Pushpa 2: The Rule: കാത്തിരിപ്പിന് വിരാമം; പുഷ്പ 2 തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം

 

View this post on Instagram

 

A post shared by Netflix India (@netflix_in)


ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിൽ ജൂനിയർ എൻടിആറിൻ്റെ നായിക. സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മലയാളി താരം ഷൈൻ ടോ ചാക്കോയും ശ്രദ്ധേയമായ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ പ്രകാശ് രാജ്, അജയ്, ശ്രീകാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് റോക്ക്സ്റ്റാർ അനിരുദ്ധാണ് ദേവരയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.