5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jon Landau: ടൈറ്റാനിക്, അവതാർ ഇതിഹാസ ചിത്രങ്ങൾ സമ്മാനിച്ച ജോൺ ലാൻഡൗ വിടവാങ്ങി

Titanic Producer Jon Landau: ടൈറ്റാനിക് ഒറ്റ ചിത്രമാണ് ജോണിന്റെ തലവര മാറ്റിമറിച്ചത്. അതിലൂടെ അദ്ദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനായി. പിന്നാലെ എത്തിയ അവതാറും ചരിത്രത്തിന്റെ ഭാ​ഗമായി.

Jon Landau: ടൈറ്റാനിക്, അവതാർ ഇതിഹാസ ചിത്രങ്ങൾ സമ്മാനിച്ച ജോൺ ലാൻഡൗ വിടവാങ്ങി
Jon landau
Follow Us
aswathy-balachandran
Aswathy Balachandran | Published: 07 Jul 2024 15:31 PM

ന്യൂയോർക്ക് : ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവ് ജോൺ ലാൻഡൗ അന്തരിച്ചു. ഓസ്കാർ ജേതാവുകൂടിയായ അദ്ദേഹത്തിനു മരിക്കുമ്പോൾ 63 വയസ്സായിരുന്നു പ്രായം. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടെയാണ് വിടപറഞ്ഞത്.

ഏകദേശം ഒന്നര വർഷത്തോളമായി ക്യാൻസർ ബാധിതനായിട്ട്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പ്രവത്തനങ്ങളിൽ പങ്കാളിയായിരുന്നു ജോൺ ലാൻഡൗ. ടൈറ്റാനിക് ഒറ്റ ചിത്രമാണ് ജോണിന്റെ തലവര മാറ്റിമറിച്ചത്. അതിലൂടെ അദ്ദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനായി. പിന്നാലെ എത്തിയ അവതാറും ചരിത്രത്തിന്റെ ഭാ​ഗമായി.

ALSO READ : പ്രേമമൊക്കെ വിവാഹത്തിന് ശേഷമെന്ന് മോനിഷ, ജാതകം നോക്കി ജോത്സ്യന്‍ പറഞ്ഞത് നേരെ മറിച്ചും; മനസുതുറന്ന് ശ്രീദേവി

സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌ട് ഹൗസിന് പിന്നിൽ പ്രവർത്തിച്ച വെറ്റ എഫ്എക്‌സ് കമ്പനി ജോൺ ലാൻഡൗവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തിയിട്ടുണ്ട്. 1980 ലാണ് ജോൺ സിനിമയിലേക്കു ചുവടുവച്ചത്. ആ സമയം മുതൽ സിനിമാ നിർമാണ മേഖലയിൽ അദ്ദേഹം സജീവമായിരുന്നു.

പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി പ്രവർത്തിക്കുകയും ചെയ്തു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആ​ഗോള ബോക്സോഫീസിൽ 10 കോടി കടക്കുന്ന ആദ്യ സിനിമ എന്ന റെക്കോഡും ടൈറ്റാനിക് സ്വന്തമാക്കി.11 ഓസ്കാറുകളാണ് അദ്ദേഹത്തിന് പിന്നീട് ലഭിച്ചത്.

2009-ൽ പുറത്തിറങ്ങിയ അവതാറും 2022-ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാ​ഗവും ചരിത്രം തിരുത്തിക്കുറിച്ചു. ആ​ഗോള ബോക്സോഫീസിലും ചിത്രങ്ങൾ വമ്പൻ കളക്ഷനാണ് അന്ന് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Latest News