Actress Abhinaya: ജോജുവിന്റെ നായിക വിവാഹിതയാകുന്നു; മോതിരമണിഞ്ഞ കൈകൾമാത്രം പങ്കുവച്ച് നടി അഭിനയ
Abhinaya Got Engaged: നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. സഹതാരങ്ങളായി അഭിനയിച്ച അഭയ, ജുനൈസ് തുടങ്ങിയവർ അഭിനയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

Actress Abhinaya
‘പണി’ നായിക അഭിനയ വിവാഹിതയാകുന്നു. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു താരം സന്തോഷ വാർത്ത പങ്കുവച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തി നിൽക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ വിവാഹനിശ്ചയ മോതിരമണിഞ്ഞ ഇരുവരുടേയും കൈകൾ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ ആരാണ് ആൾ എന്നത് വ്യക്തമാക്കിയിട്ടില്ല.’മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’വെന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. സഹതാരങ്ങളായി അഭിനയിച്ച അഭയ, ജുനൈസ് തുടങ്ങിയവർ അഭിനയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇതിനു മുൻപ് താരം തന്നെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളി തന്റെ ബാല്യകാല സുഹൃത്താണെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നത്.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത താരം കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.