ഹെവി ആക്ഷൻ പാക്ക്;'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി | Joju George Starrer Pani Movie Trailer Out Now Malayalam news - Malayalam Tv9

Pani Movie: ഹെവി ആക്ഷൻ പാക്ക്;’പണി’യുടെ ട്രെയിലർ പുറത്തിറങ്ങി

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Pani Movie: ഹെവി ആക്ഷൻ പാക്ക്;പണിയുടെ ട്രെയിലർ പുറത്തിറങ്ങി

Pani Movie | Credits

Published: 

16 Oct 2024 19:35 PM

ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. ചിത്രത്തിൻ്റെ തിയേറ്റർ റിലീസ് ഒക്ടോബർ 24-നാണ് . മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. ‘ജോസഫി’ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് ‘നായാട്ടി’ലൂടേയും ‘ഇരട്ട’യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ… എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ നേരത്തെ വിവിധ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ജോജുവിന്‍റെ നായികയായി മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Related Stories
Akshay Kumar: അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി രൂപ നൽകി
Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ
Miya George: ‘മിയയ്‌ക്കെതിരെ 2 കോടിയുടെ കേസ്’; തനിക്ക് ഒന്നും അറിയില്ലെന്ന് കേസിനെപ്പറ്റി മിയ
Mammootty: ജെന്‍സന്റെ കൈപിടിക്കാനാഗ്രഹിച്ച വേദിയില്‍ ശ്രുതിക്കായി മമ്മൂട്ടി കരുതിവെച്ച സര്‍പ്രൈസ്‌
Raveena Ravi: ഇനി വിവാഹം; പ്രണയം വെളിപ്പെടുത്തി ശ്രീജയുടെ മകൾ രവീണ, വരൻ യുവ സംവിധായകൻ
Sai Pallavi: സൈന്യത്തെ പറ്റിയുള്ള പരാമർശത്തിൽ വലഞ്ഞ് സായി പല്ലവി; അമരൻ ബഹിഷ്കരിക്കാൻ ആഹ്വാനം
'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം
'എന്റെ ജീവിതം'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്