Joju George: ‘തന്റെ ഈ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു, കേട്ടപ്പോൾ ഭയം തോന്നി’; ജോജു ജോർജ്

Joju George About Why He Initially Hesitated to Act in Madhuram: മധുരത്തിൽ അഭിനയിക്കുന്ന സമയത്ത് തന്റെ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്ന് ജോജു ജോർജ് പറയുന്നു.

Joju George: തന്റെ ഈ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു, കേട്ടപ്പോൾ ഭയം തോന്നി; ജോജു ജോർജ്

ജോജു ജോർജ്

Published: 

02 Apr 2025 17:05 PM

അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച ജോജു ജോർജ് 1995ൽ ‘മഴവിൽക്കൂടാരം’ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തുടക്കകാലത്ത് ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജോജു പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. 2024ൽ പുറത്തിറങ്ങിയ ‘പണി’ എന്ന സിനിമയിലൂടെ സംവിധാകയനയും അദ്ദേഹം കഴിവ് തെളിയിച്ചു.

2021ൽ അഹമ്മദ് ഖബീർ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായെത്തിയ ചിത്രമാണ് ‘മധുരം’. പ്രണയം പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ മധുരത്തെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോർജ്. മധുരത്തിൽ അഭിനയിക്കുന്ന സമയത്ത് തന്റെ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്ന് നടൻ പറയുന്നു. അത് കേട്ട് തനിക്ക് ഭയം തോന്നിയെന്നും ജോജു കൂട്ടിച്ചേർത്തു. നേരെ ചൊവ്വേ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.

“മധുരം സിനിമയിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് ഭയം തോന്നിയിരുന്നു. എന്റെ ശരീരം കുറച്ച് തടിച്ചിട്ടാണല്ലോ. അതെല്ലാം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാവുമെന്ന് എന്റെ കൂട്ടുകാർ പറഞ്ഞിരുന്നു. അതിന് എന്റെ ബോഡി ചേരുമോ എന്നായിരുന്നു അവർ ചോദിച്ചത്. അവരുടെ വിലയിരുത്തൽ ശരിയാവുകയാണെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നും. എന്നാൽ അത് സംഭവിച്ചില്ല.

ALSO READ: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍

ഒരു നടനെ സംബന്ധിച്ച് ബോഡി ഫിറ്റ്നസ് വളരെ പ്രധാനമാണ്. പക്ഷെ അതെനിക്ക് ഒട്ടും കഴിയാത്ത കാര്യമാണ്. ഭക്ഷണം കഴിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ് ഭക്ഷണം. അത് അങ്ങനെ ആയിപ്പോയി. അതുകൊണ്ട് തന്നെ ആരോഗ്യപരമായി എനിക്കൊരു യാതൊരു പ്രശ്നവുമില്ല.

ബോഡി നന്നായി ഫിറ്റ് ആവണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അതിന് വേണ്ടി ഞാൻ ഇനിയും ശ്രമിക്കുക തന്നെ ചെയ്യും. പണ്ടെല്ലാം അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഭാവിയിൽ ഇതുപോലെ ഹീറോ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ലല്ലോ. നേരത്തെ അറിയുമായിരുന്നുവെങ്കിൽ ഞാൻ അന്നേ ശരീരം ശ്രദ്ധിക്കുമായിരുന്നു.

പക്ഷെ എനിക്ക് സമയം കിട്ടിയില്ല. കാരണം ഒരു സിനിമ കഴിഞ്ഞാൽ അടുത്തത്, അതിന്റടുത്തത് അങ്ങനെ ഓരോ ചാൻസിനുമായി ഞാൻ ഓടുകയായിരുന്നു. അതിനായി ശ്രമിക്കുന്നതിനിടയിൽ സമയം പോയത് ഞാൻ അറിഞ്ഞില്ല. ഇത്രയും കാലം ഞാൻ ഇതിനായി നടന്നോയെന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കും. സ്വപ്നത്തിനുള്ളിൽ യാത്ര ചെയ്ത പോലെ ആയിരുന്നു” ജോജു ജോർജ് പറയുന്നു.

Related Stories
Supriya Menon: ‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍
Swargachithra Appachan: ‘ആ മമ്മൂട്ടി ചിത്രത്തിലൂടെ എനിക്ക് വന്ന നഷ്ടം അഞ്ച് ലക്ഷം, തമിഴിൽ എടുത്തപ്പോൾ സൂപ്പർ ഹിറ്റ്’; സ്വർഗചിത്ര അപ്പച്ചൻ
Basil Joseph-Rimi Tomy: ‘ആര് മറന്നാലും ബേസിൽ മറക്കരുത്; ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാനായിരിക്കും’; റിമി ടോമി
Tovino Thomas: ‘ആ ടെന്‍ഷന്‍ എടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, തന്റെ ചേട്ടനും മാനേജരും ചായക്ക് കണക്ക് പറയുന്നവരല്ല’
Thudarum Movie: അതിരാവിലെ എഴുന്നേറ്റ് കാണാൻ പോകേണ്ട; ‘തുടരും’ ഫസ്റ്റ് ഷോ സമയം ഇതാ
Renu sudhi: ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം’; രേണുവിന് വീണ്ടും വിമര്‍ശനം
ഉറക്കകുറവിന് കാരണമാകുന്ന ഭക്ഷണങ്ങൾ
പപ്പട പ്രേമിയാണോ! ഇത് ശ്രദ്ധിക്കൂ
രജിഷയുടെ ബോൾഡ് ലുക്കിന് പിന്നിൽ
ഭർത്താവിന് താൽപര്യം അന്യസ്ത്രീയോട്, ചാണക്യൻ പറയുന്നത്...