Jaya Bachchan: ആരാധികയോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ; വിഡിയോ വൈറൽ

Jaya Bachchan: അന്തരിച്ച ബോളിവുഡ് താരം മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു സംഭവം. സെൽഫി ആവശ്യപ്പെട്ട സ്ത്രീയോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Jaya Bachchan: ആരാധികയോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ; വിഡിയോ വൈറൽ
nithya
Published: 

07 Apr 2025 11:08 AM

രാജ്യ സഭാംഗവും ബോളിവുഡ് നടിയുമായ ജയ ബച്ചൻ പാപ്പരാസികളോടും ആരാധകരോടും ദേഷ്യപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ ദിവസം അന്തരിച്ച മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി. അമിതാഭ് ബച്ചന് പങ്കെടുക്കാൻ കഴിയാത്തതിനാൽ, ജുഹുവിൽ നടന്ന ചടങ്ങിൽ ജയ ബച്ചനായിരുന്നു പങ്കെടുത്തത്.

പ്രേക്ഷകർ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ജയ ബച്ചൻ. ആരാധകർ പലപ്പോഴും അവരോടൊപ്പം ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെ, സെൽഫി ആവശ്യപ്പെട്ട സ്ത്രീയോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

 

അന്തരിച്ച ബോളിവുഡ് താരം മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെ, സിനിമാ മേഖലയിലെ ചില ആളുകളുമായി സംസാരിക്കുന്ന ജയ ബച്ചനെ ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ ഒരു സ്ത്രീ അവരുടെ തോളിൽ പതുക്കെ തട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജയ ബച്ചന് ആ അഭ്യർത്ഥന ഇഷ്ടപ്പെട്ടില്ല. അവർ ആ സ്ത്രീയുടെ കൈ പിടിച്ച് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ഏപ്രിൽ 4 വെള്ളിയാഴ്ചയായിരുന്നു മുതിർന്ന ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992 ല്‍ പത്മശ്രീയും 2015 ല്‍ ദാദാ സാഹേബ് പുരസ്കാരവും നല്‍കി രാജ്യം ആദരിച്ച താരമാണ് അദ്ദേഹം. ജയ ബച്ചൻ, ആമിർ ഖാൻ, രാകേഷ് റോഷൻ, ഫർഹാൻ അക്തർ, സോനു നിഗം, ഉദിത് നാരായൺ, ഇഷ ഡിയോൾ, പ്രേം ചോപ്ര, ഡേവിഡ് ധവാൻ തുടങ്ങി നിരവധി പ്രശസ്ത താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

Related Stories
K S Ravikumar: ‘ധൂം 3 എന്റെ ആ സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പലരും പറഞ്ഞു, കേസ് കൊടുത്തില്ല’: കെ എസ് രവികുമാര്‍
Kavya Madhavan: തിരിച്ചുവരവില്‍ ആദ്യ സിനിമ നല്‍കിയത് ദിലീപേട്ടന്റെ ധൈര്യം; ഏറെ ചിന്തിച്ചെടുത്ത തീരുമാനം: കാവ്യ മാധവന്‍
Maala Parvathi: നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല, ഇത് കോമഡിയല്ല കുറ്റകൃത്യമാണ്
Basil Joseph: ബേസില്‍ എന്റെ ലക്ക് ഫാക്ടര്‍ എന്നുപറയാം; അദ്ദേഹത്തോടൊപ്പമുള്ള എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നു: ആനന്ദ് മന്മഥന്‍
Prithviraj Sukumaran: നടനെ സംബന്ധിച്ച് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം, നന്ദി ബ്ലെസി ചേട്ടാ
Shine Tom Chacko: എക്സൈസ് വിൻസിയുടെ മൊഴിയെടുക്കും? ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ നീക്കം
റവ കൊണ്ടൊരു സോഫ്റ്റ് ഉണ്ണിയപ്പം
രാവിലെ മാതള നാരങ്ങ ജ്യൂസ് കുടിച്ചാലോ? ഗുണങ്ങളേറെ
നല്ല ഉറക്കത്തിന് കഴിക്കാം ചെറി
പരാജയം അറിയില്ല, ഇത് ചാണക്യന്റെ രഹസ്യങ്ങൾ