Jai Ganesh OTT : ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ ചിത്രം ജയ് ഗണേഷ് ഒടിടിയിൽ എത്തി; എവിടെ കാണാം?
Jai Ganesh OTT Updates : ഈ കഴിഞ്ഞ ഏപ്രിലിൽ 11ന് ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾക്കൊപ്പമാണ് ജയ് ഗണേഷ് തിയറ്ററുകളിൽ എത്തിയത്
Jai Ganesh OTT Platform : ഉണ്ണി മുകുന്ദൻ്റെ ജയ് ഗണേഷ് ഒടിടിയിൽ എത്തി. രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രം ഇന്ന് മുതലാണ് ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചത്. മനോരമ മാക്സിനാണ് ജയ് ഗണേഷിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി അവകാശത്തിൻ പുറമെ ജയ് ഗണേഷിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നതും മനോരമ ഗ്രൂപ്പ് തന്നെയാണ്. ഏപ്രിൽ 11നാണ് ജയ് ഗണേഷ് തിയറ്ററുകളിൽ എത്തിയത്.
സിനിമയുടെ പ്രഖ്യാപിച്ച സമയത്ത് ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയ നിലപാടിൻ്റെ പശ്ചാത്തലത്തിൽ അൽപം വിവാദമായിരുന്നു. എന്നാൽ ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ വമ്പൻ റിലീസുകൾക്കൊപ്പം ക്ലാഷായി എത്തിയ ജയ് ഗണേഷിനെ ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല.
ഇതും വായിക്കൂ
ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഹിമ നമ്പ്യാറാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഉണ്ണിക്കും മഹിമയ്ക്കും പുറമെ ചിത്രത്തിൽ രവിന്ദ്ര വിജയ്, ജോമോൾ, ഹരീഷ് പേരടി, അശോകൻ, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചന്ദ്രു സെൽവരാജാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേമലു സിനിമ ഫെയിം സംഗീത പ്രതാപാണ് ജയ് ഗണേഷിൻ്റെ എഡിറ്റർ. ശങ്കർ ശർമ്മയാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.