Jai Ganesh OTT: ജയ് ഗണേശ് ഒടിടിയിലേക്ക്, എവിടെ കാണാം?
Jai Ganesh Movie Ott Release Date: ആഗസ്റ്റിൽ പ്രഖ്യാപിച്ച ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് നവംബറിലാണ്. ചിത്രം ഏപ്രിൽ 11-ന് തീയ്യേറ്ററിലെത്തി
ഉണ്ണിമുകുന്ദൻ നായകനായെത്തി തീയ്യേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ജയ് ഗണേശ് ഒടിടിയിലേക്ക് എത്തുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും രഞ്ജിത്തും തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ഇരുവരുടെയും ഉണ്ണിമുകുന്ദൻ ഫിലിംസ് ഡ്രീംസ് എൻ ബിയോണ്ട് എന്നീ പ്രൊഡക്ഷനുകളാണ് ചിത്രത്തിൻറെ നിർമ്മാണത്തിലുള്ളത്.
ആഗസ്റ്റിൽ പ്രഖ്യാപിച്ച ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് നവംബറിലാണ്. ചിത്രം ഏപ്രിൽ 11-ന് തീയ്യേറ്ററിലെത്തി. ശങ്കർ ശർമ്മയുടെ സംഗീതത്തിൽ ചന്ദ്രു സെൽവരാജാണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് ജയ് ഗണേശിൻറെ എഡിറ്റിംഗ്. ഏപ്രിൽ 11-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്.
ALSO READ: Aavesham OTT : ആവേശവുമായി രംഗണ്ണൻ ഒടിടിയിൽ എത്തി; എവിടെ കാണാം?
മിസ്റ്ററി ത്രില്ലർ ജോണറിലുള്ള ചിത്രത്തിൻറെ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ മഴവിൽ മനോരമക്കും, മനോരമ മാക്സിനുമാണ് നൽകിയിരിക്കുന്നത്. അതായത് ചിത്രം മനോരമ മാക്സിലാണ് ഒടിടിയിൽ എത്തുന്നത്. അതേസമയം താമസിക്കാതെ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന.
ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് മഹിമ നമ്പ്യാരാണ്. ഇതിന് പുറമെ രവിന്ദ്ര വിജയ്, ജോമോൾ, ഹരീഷ് പേരടി, അശോകൻ, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റിലീസിന് പിന്നാലെ നിരവധിപേരാണ് ചിത്രത്തിൻറെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.