Sreelakshmi Sreekumar: ’14 വർഷം കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറി, പക്ഷെ ആ വേദന പഴയതുപോലെ തന്നെ’; ജഗതിക്ക് പിറന്നാൾ ആശംസകളുമായി മകൾ

Sreelakshmi Sreekumar Note on Father Jagathy Sreekumar Birthday: എല്ലാ വർഷവും മുടങ്ങാതെ അച്ഛന്റെ പിറന്നാളിന് ആശംസകൾ പങ്കിടുന്ന ശ്രീലക്ഷ്മി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

Sreelakshmi Sreekumar: 14 വർഷം കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറി, പക്ഷെ ആ വേദന പഴയതുപോലെ തന്നെ; ജഗതിക്ക് പിറന്നാൾ ആശംസകളുമായി മകൾ

ജഗതി ശ്രീകുമാറിനൊപ്പം മകൾ ശ്രീലക്ഷ്മി ശ്രീകുമാർ

Published: 

05 Jan 2025 18:10 PM

ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഹൃദയം തൊടുന്ന കുറിപ്പുമായി മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. ജഗതിയുടെ പിറന്നാൾ ദിനമായ ഇന്ന് (ജനുവരി 5) ഇൻസ്റ്റാഗ്രാമിലൂടെ ആണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവെച്ചത്. എല്ലാ വർഷവും മുടങ്ങാതെ അച്ഛന്റെ പിറന്നാളിന് ആശംസകൾ പങ്കിടുന്ന ശ്രീലക്ഷ്മി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

ശ്രീലക്ഷ്മി തന്റെ അച്ഛനെ നേരിൽ കണ്ടിട്ട് വർഷങ്ങളായി. താരത്തെ ഇതുവരേയും ജഗതിയുടെ മകളായി അദ്ദേഹത്തിന്റെ കുടുംബം അംഗീകരിച്ചിട്ടില്ല എന്നതാണ് കാരണം. അപകട ശേഷം തന്റെ അച്ഛനെ ഒരുനോക്ക് കാണാൻ പോലും ശ്രീലക്ഷ്മിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നത് വിഷമകരമാണ്. ആ വേദനയെല്ലാം ശ്രീലക്ഷ്മിയുടെ കുറിപ്പിൽ പ്രകടമാണ്. സിനിമയിലെ ജഗതിയുടെ കോമഡി രംഗങ്ങൾ അനുകരിക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവെച്ചത്.

“2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാൻ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആ വേദനയുടെ ആഴം ഞാൻ ഓരോ ദിവസവും അറിയുന്നു. മാസങ്ങളും വർഷങ്ങളും കടന്നു പോയി. കഴിഞ്ഞ 14 വർഷങ്ങൾ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന മാത്രം പഴയത്പോലെ തന്നെ തുടരുന്നു. ഐ മിസ് യു പപ്പാ. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം എപ്പോഴും നിങ്ങളോടൊപ്പം ആണ്. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു. ഐ ലവ് യു” ശ്രീലക്ഷ്മി കുറിച്ചു.

ശ്രീലക്ഷ്മി ശ്രീകുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: മാസ് ലുക്കിൽ അമ്പിളിചേട്ടൻ; ‘വല’യിലൂടെ തിരിച്ചുവരാൻ ഒരുങ്ങി ജഗതി

നടി, നർത്തകി, ആർജെ എന്നീ നിലകളിൽ പ്രശസ്തയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കുടുംബത്തോടൊപ്പം ദുബായിലാണ് നടിയുടെ താമസം. 2019-ലായിരുന്നു പൈലറ്റായ ജിജിനുമായുള്ള വിവാഹം. ദമ്പതികൾക്ക് അർഹാം, ഇഷ എന്നീ രണ്ടു മക്കളുണ്ട്.

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ ഇന്ന് 73-ാം പിറന്നാൾ ആഘോഷിക്കുകയാണ്. അപകടത്തെ തുടർന്ന് ഏറെ കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം 2022-ൽ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പിറന്നാൾ ദിനത്തിൽ നടന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനം എത്തിയിരിക്കുകയാണ്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ‘വല എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്.

Related Stories
Mala Parvathy: ‘സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു’; പരാതിയുമായി നടി മാല പാർവതി
Secret Agent: ‘ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി’; ദിയക്ക് മറുപടിയുമായി സീക്രട്ട് ഏജന്റും സ്നേഹയും
WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവള്‍ക്കൊപ്പമെന്ന് കുറിപ്പ്; കൂടുതല്‍ പേര്‍ കുടുങ്ങും
Jakes Bejoy: ദക്ഷിണേന്ത്യ കടന്ന് ഇപ്പോൾ ബോളിവുഡിൽ; ‘ദേവ’യിലൂടെ ഹിന്ദിയിലും ഹിറ്റായി ജേക്സ് ബിജോയ്
I Am Kathalan OTT : ഐ ആം കാതലൻ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് മനോരമ മാക്സ്
Boby Chemmanur: ‘ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-