AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagadish: ‘സ്ത്രീയായത് കൊണ്ടുമാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല’; ജഗദീഷ്

Jagadish Comments on Special Privileges for Women: എല്ലാവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അത് വിനിയോഗിക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ജഗദീഷ് പറയുന്നു. ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ട് അവകാശത്തിന് വേണ്ടി ഇൻക്വിലാബ് വിളിക്കുന്നത് ശരിയല്ലെന്നും നടൻ പറഞ്ഞു.

Jagadish: ‘സ്ത്രീയായത് കൊണ്ടുമാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല’; ജഗദീഷ്
നടൻ ജഗദീഷ് Image Credit source: Social Media
nandha-das
Nandha Das | Updated On: 25 Apr 2025 21:52 PM

1984ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ജഗദിഷ്. ആദ്യകാലങ്ങളിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയിരുന്ന നടനെ തേടി പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും എത്തി. ജഗദീഷിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആസിഫ് അലി നായകനായ ‘ആഭ്യന്തര കുറ്റവാളി’. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ നടന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അവകാശങ്ങളെ കുറിച്ചാണ് അഭിമുഖത്തിൽ ജഗദിഷ് സംസാരിച്ചത്. എല്ലാവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അത് വിനിയോഗിക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ജഗദീഷ് പറയുന്നു. ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ട് അവകാശത്തിന് വേണ്ടി ഇൻക്വിലാബ് വിളിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ താരം സ്ത്രീയായതുകൊണ്ടുമാത്രം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നതും ശരിയല്ലെന്ന് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് കൂടുതൽ സ്നേഹവും ആദരവും ബഹുമാനവും കൊടുക്കാം. എന്നാൽ, അവകാശങ്ങൾ ദുരുപയോഗപ്പെടുത്തിയാൽ സ്ത്രീയായത് കൊണ്ട് മാത്രം രക്ഷപ്പെടുത്തണോ എന്നും നടൻ ചോദിച്ചു. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

ALSO READ: ‘നിവർന്ന മൂക്ക് ഉണ്ടെങ്കിലേ സിനിമയിൽ അവസരങ്ങൾ ലഭിക്കൂ’; അത് കേട്ടതോടെ ആ നടൻ പ്ലാസ്റ്റിക് സർജറി ചെയ്തു: ലാൽ ജോസ്

“നമുക്ക് എല്ലാവർക്കും അവകാശങ്ങളുണ്ട്. എന്നാൽ, ആ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ഉത്തരവാദിത്വങ്ങൾ മറന്നു പോകരുത്. ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ട് അവകാശത്തിന് വേണ്ടി ഇൻക്വിലാബ് വിളിക്കുന്നത് ശരിയല്ല.

അതിൽ സ്ത്രീയായത് കൊണ്ടു മാത്രം ഒരു പ്രത്യേക പരിഗണന നൽകുന്നതും ശരിയല്ല. സ്ത്രീക്ക് കൂടുതൽ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തോളൂ. സ്ത്രീ അമ്മയാണ്. ഒരു സ്ത്രീയ്ക്ക് മാത്രമേ അമ്മയാകാൻ കഴിയൂ. എന്നാൽ, അവർക്കുള്ള ആ അവകാശം വ്യക്തിപരമായി ദുരുപയോഗപ്പെടുത്തിയാൽ സ്ത്രീയായത് കൊണ്ട് മാത്രം രക്ഷപ്പെടുത്തണോ” ജഗദീഷ് ചോദിച്ചു.