AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagadeesh: ‘സിനിമയല്ല, ആ പരിപാടി കണ്ടിട്ടാണ് രമ കൂടുതല്‍ സന്തോഷിച്ചത്, ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു’; മനസ് തുറന്ന് ജഗദീഷ്‌

Jagadish about his wife Rama: നിസാരമെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രശംസ വിലമതിക്കാനാകാത്തതായിരിക്കും. ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതിനെക്കാള്‍ വാചാലയായി ചിത്രഗീതത്തിന്റെ അവതരണത്തെക്കുറിച്ച് രമ പറഞ്ഞത് മനസിലുണ്ട്. ആകാശവാണിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. എത്ര പേര് അത് കേള്‍ക്കുന്നുണ്ടെന്നത് വിഷയമല്ലെന്നും ജഗദീഷ്‌

Jagadeesh: ‘സിനിമയല്ല, ആ പരിപാടി കണ്ടിട്ടാണ് രമ കൂടുതല്‍ സന്തോഷിച്ചത്, ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു’; മനസ് തുറന്ന് ജഗദീഷ്‌
ജഗദീഷും ഭാര്യ രമയും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 24 Feb 2025 16:33 PM

സിനിമയെക്കാള്‍ ഭാര്യ രമയെ സന്തോഷിപ്പിച്ചത് ചിത്രഗീതത്തിലെ തന്റെ അവതരണമായിരുന്നുവെന്ന് നടന്‍ ജഗദീഷ്. പരിവാര്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘കൗമുദി മൂവിസി’ന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ ഇന്ദ്രന്‍സും, ശോഭന വെട്ടിയാറും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തനിക്ക് ഇഷ്ടമുള്ള രീതിയില്‍ എന്‍ഗേജ്ഡ് ആകാനാണ് രമ പറഞ്ഞിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു. സിനിമയില്‍ മാത്രം ശ്രദ്ധിക്കാനോ, ടിവി പരിപാടിയില്‍ ശ്രദ്ധിക്കേണ്ടെന്നോ പറഞ്ഞിട്ടില്ല. ദൂരദര്‍ശനിലെ ചിത്രഗീതം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കാഥികന്റെ രൂപത്തിലാണ് ഒരിക്കല്‍ അത് അവതരിപ്പിച്ചത്. ഒരു സിനിമ കാണുന്നതിനെക്കാള്‍ രമ അത് കണ്ട് കൂടുതല്‍ സന്തോഷിച്ചു. ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മള്‍ നിസാരമെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രശംസ വളരെ വിലമതിക്കാനാകാത്തതായിരിക്കും. ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതിനെക്കാള്‍ കൂടുതല്‍ വാചാലയായി ചിത്രഗീതത്തിന്റെ അവതരണത്തെക്കുറിച്ച് രമ പറഞ്ഞത് ഇന്നും മനസിലുണ്ട്. ആകാശവാണിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. എത്ര പേര് അത് കേള്‍ക്കുന്നുണ്ടെന്നത് വിഷയമല്ല. റേഡിയോ നാടകങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഓരോ പരിപാടിയിലും അതിന്റേതായ പ്രാധാന്യം കൊടുക്കും. കലയില്‍ ചെറുതും വലുതുമില്ല. റീച്ച് കിട്ടുന്നത് പത്ത് പേരിലാണെങ്കിലും ലക്ഷം പേരിലാണെങ്കിലും തുല്യ പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധാനം ചെയ്യില്ല. അത് സ്വപ്‌നമല്ല. കഥകള്‍ എഴുതിയേക്കാം. ഓരോ ദിവസവും പല കഥകള്‍ മനസിലേക്ക് വരുന്നുണ്ട്. അടിസ്ഥാനപരമായി അഭിനേതാവാണ്. അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം. അങ്ങനെ സിനിമയില്‍ നില്‍ക്കാനാണ് താല്‍പര്യവുമെന്നും ജഗദീഷ് പറഞ്ഞു.

Read Also: ‘അത്രയ്‌ക്കേുള്ളു നമ്മള്‍ തമ്മില്‍; ഞാന്‍ നിങ്ങളുടെ ആരുമല്ല; സിന്ധുവിനോട് പിണങ്ങി ദിയ കൃഷ്ണ

ഇന്ദ്രന്‍സ് സംവിധാനം ചെയ്യും

ഇന്ദ്രന്‍സ് ഇന്ന് അല്ലെങ്കില്‍ നാളെ ഒരു ചിത്രം സംവിധാനം ചെയ്യും. അതില്‍ തനിക്ക് വേഷം തരണമെന്ന് പറഞ്ഞിട്ടുണ്ട്. കഥ കിട്ടിയാല്‍ സംവിധാനം ചെയ്യാമെന്ന് ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍സ് എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഉറപ്പു തരാം. ഇത് മലയാള പ്രേക്ഷകര്‍ക്ക് താന്‍ നല്‍കുന്ന വാക്കാണെന്നും ജഗദീഷ് പറഞ്ഞു.