Jagadish: ബോളിവുഡിനോടുള്ള ഇഷ്ടത്തില്‍ പറഞ്ഞ കഥ; നായകന്‍ മമ്മൂട്ടി; ജഗദീഷ് സംവിധാനം ചെയ്യേണ്ട ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു?

Jagadish and Mammootty: സംവിധാനം എളുപ്പമായിട്ടുള്ള കാര്യമല്ല. അത് വലിയ ടാസ്‌കാണ്. സംവിധാനത്തില്‍ എല്ലാ മേഖലയുടെയും നേതൃത്വം ഏറ്റെടുക്കണം. അഭിനയിക്കുമ്പോള്‍ കഥാപാത്ര സാക്ഷാത്കാരം ആവിഷ്‌കരിക്കാന്‍ കൂടുതല്‍ എഫര്‍ട്ട് ഇട്ടാല്‍ മതി. ഇത്രയും മേഖലകളിലുള്ളവരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് തനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ജഗദീഷ്

Jagadish: ബോളിവുഡിനോടുള്ള ഇഷ്ടത്തില്‍ പറഞ്ഞ കഥ; നായകന്‍ മമ്മൂട്ടി; ജഗദീഷ് സംവിധാനം ചെയ്യേണ്ട ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു?

ജഗദീഷും മമ്മൂട്ടിയും ഒരു സിനിമ ചിത്രീകരണത്തിനിടെ

jayadevan-am
Published: 

17 Feb 2025 15:15 PM

ഭിനേതാവായി രംഗപ്രവേശം ചെയ്ത് സംവിധായകനായി മാറിയ ചലച്ചിത്ര പ്രവര്‍ത്തകരെ നമുക്ക് അറിയാം. സംവിധായകനായി തുടങ്ങി അഭിനേതാവായി മാറിയവരുമുണ്ട്. എന്നാല്‍ എങ്ങനെ തുടങ്ങിയോ അതില്‍ നിന്ന് അണുവിട മാറാതെ മുന്നോട്ടുപോകുന്നവരും ഏറെ. അക്കൂട്ടത്തില്‍ ഒരാളാണ് നടന്‍ ജഗദീഷ്. ചില സിനിമകള്‍ക്ക് കഥ എഴുതിയിട്ടുണ്ടെങ്കിലും സംവിധായകന്റെ മേലങ്കി ജഗദീഷ് ഒരിക്കലും അണിഞ്ഞിട്ടില്ല. എന്നാല്‍ ഒരുകാലത്ത് ജഗദീഷ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. അതിന് കാരണമെന്തെന്ന് ഇപ്പോള്‍ ജഗദീഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബനൊപ്പം ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പ്രേക്ഷകരോടുള്ള സ്‌നേഹം മൂലമാണ് മമ്മൂട്ടിയെ നായകനാക്കി താന്‍ സംവിധാനം ചെയ്തിരുന്ന ചിത്രം ഉപേക്ഷിച്ചതെന്ന് ജഗദീഷ് പറഞ്ഞു. അത് വന്‍പരാജയം ആകാന്‍ സാധ്യതയുള്ള സിനിമയായിരുന്നുവെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ മനസിലാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

”ബോളിവുഡ് സിനിമകളോടുള്ള ഇഷ്ടം മൂലമാണ് അന്ന് മമ്മൂക്കയോട് ഒരു കഥ പറഞ്ഞത്. കഷ്ടക്കാലത്തിന് മമ്മൂക്ക അത് സമ്മതിച്ചു. ബജറ്റ് കൂടിയത് കാരണമാണ് അത് ഉപേക്ഷിച്ചത്. ആ സിനിമ മെറ്റീരിയലൈസ് ചെയ്തിരുന്നെങ്കില്‍ അതൊരു വലിയ പരാജയമാകുമായിരുന്നു. സംവിധാനം എന്റെ പാഷനല്ലാത്തതാണ് അതിന് കാരണം. പാഷനല്ലാത്ത ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്റെ റിസല്‍ട്ടും കുറവായിരിക്കും. അഭിനയം എന്റെ പാഷനാണ്. അത് എന്റെ സ്വപ്‌നമാണ്. അടുത്ത വേഷത്തെ ഞാന്‍ കാത്തിരിക്കുന്നു. ഇനിയും കൂടുതല്‍ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹവും താല്‍പര്യവും. സംവിധാനത്തോട് ‘അയ്യോ ഇല്ല’ എന്ന് പറയാനാണ് താല്‍പര്യം”-ജഗദീഷിന്റെ വാക്കുകള്‍.

Read Also :  ‘2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടമായി; ശിവകാർത്തികേയൻ സാറാണ് അന്ന് സഹായിച്ചത്’; തുറന്ന് പറഞ്ഞ് സജന സജീവന്‍

സംവിധാനം അത്ര എളുപ്പമായിട്ടുള്ള കാര്യമല്ല. അത് ഒരു വലിയ ടാസ്‌കാണ്. സംവിധാനം ചെയ്യുമ്പോള്‍ എല്ലാ മേഖലയുടെയും നേതൃത്വം ഏറ്റെടുക്കണം. അഭിനയിക്കുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. കഥാപാത്ര സാക്ഷാത്കാരം ആവിഷ്‌കരിക്കാന്‍ കൂടുതല്‍ എഫര്‍ട്ട് ഇട്ടാല്‍ മതി. ഇത്രയും മേഖലകളിലുള്ളവരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് തനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.

കോമണായി ചില കാര്യങ്ങളുണ്ട്

കുഞ്ചോക്കോ ബോബനും തനിക്കും ‘കോമണാ’യ ചില കാര്യങ്ങളുണ്ടെന്നും ജഗദീഷ് പറഞ്ഞു. തങ്ങള്‍ അനാവശ്യമായിട്ടുള്ള ഗോസിപ്പിനോ, അനാവശ്യ ഇടപെടലുകള്‍ക്കോ ഒന്നും പോകാറില്ല. അഭിനയിക്കുക, സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ചില ഇന്‍ട്രാക്ഷന്‍സ് നടത്തുക. അത്രയൊക്കെയെ ഉള്ളൂ. ഒരു ലിമിറ്റ് വിട്ടുള്ള ഒരു കാര്യത്തിനും എന്നെയും ചാക്കോച്ചനെ(കുഞ്ചോക്കോ ബോബന്‍)യും കിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.

Related Stories
കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ
മുളകില്‍ ആരോഗ്യകരം പച്ചയോ ചുവപ്പോ?
മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ