Jaffar Idukki : ‘പണ്ട് സ്വീകരിക്കുമായിരുന്നു, ഇപ്പോള്‍ വാടക ചോദിച്ചുകളയും’ ! ഷൂട്ടിംഗിന് വീടൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ജാഫര്‍ ഇടുക്കി

Jaffar Idukki talks about the movie : സ്വകാര്യത എന്നത് സിനിമയില്‍ മാത്രമുള്ള പ്രത്യേകതയല്ലെന്ന് ദിലീഷ് പോത്തന്‍. പണ്ട് ഓഫീസിലൊക്കെ എല്ലാവരും ഉച്ചഭക്ഷണത്തിന് ഇരിക്കുന്നതുപോലെയല്ല ഇന്ന്. എല്ലാവരും വ്യക്തിപരമായ കാര്യങ്ങളിലേക്ക് തിരിഞ്ഞു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും സംഭവിച്ചു. സിനിമയില്‍ മാത്രമായി മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ സിനിമയിലും സംഭവിക്കുന്നുള്ളൂവെന്നും ദിലീഷ്

Jaffar Idukki : പണ്ട് സ്വീകരിക്കുമായിരുന്നു, ഇപ്പോള്‍ വാടക ചോദിച്ചുകളയും ! ഷൂട്ടിംഗിന് വീടൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ജാഫര്‍ ഇടുക്കി

ജാഫര്‍ ഇടുക്കി

Updated On: 

25 Jan 2025 18:07 PM

സിനിമ ഷൂട്ടിംഗിന് ഇപ്പോള്‍ വീടൊക്കെ പെട്ടെന്ന് തരാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണെന്ന് നടന്‍ ജാഫര്‍ ഇടുക്കി. പള്ളിയും ഷൂട്ടിംഗിന് തരാന്‍ ബുദ്ധിമുട്ടാണ്. പണ്ടൊക്കെ ഷൂട്ടിംഗിന് ഡ്രസ് മാറാനായി ഏതെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍, എല്ലാവരെയും അവര്‍ സ്വീകരിക്കുമായിരുന്നു. ആ കാലഘട്ടമൊക്കെ മാറി. ഇപ്പോള്‍ അവര്‍ വാടക ചോദിക്കുമെന്നും ജാഫര്‍ പറഞ്ഞു. ‘അം അഃ’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍ ദിലീഷ് പോത്തന്‍, നടി ദേവദര്‍ശിനി എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.

സ്വകാര്യത എന്നത് സിനിമയില്‍ മാത്രമുള്ള പ്രത്യേകതയല്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. പണ്ട് ഓഫീസിലൊക്കെ എല്ലാവരും ഉച്ചഭക്ഷണത്തിന് ഇരിക്കുന്നതുപോലെയല്ല ഇന്ന്. എല്ലാവരും വ്യക്തിപരമായ കാര്യങ്ങളിലേക്ക് തിരിഞ്ഞു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നു. പേഴ്‌സണല്‍ സ്‌പേസിലേക്ക് പോകുന്നത് ഒരു റിയാലിറ്റിയാണ്. അത് സിനിമയില്‍ മാത്രം വന്നിട്ടുള്ള കാര്യമല്ല. എല്ലാവരും തരം കിട്ടിയാല്‍ അവരവരുടെ സ്വകാര്യതയിലേക്ക് തിരിയും. അങ്ങനെയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും സംഭവിച്ചു. സിനിമയില്‍ മാത്രമായി മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ സിനിമയിലും സംഭവിക്കുന്നുള്ളൂവെന്നും ദിലീഷ് വ്യക്തമാക്കി.

Read Also : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌

ജാഫര്‍ ഇടുക്കിയുമായുള്ള പരിചയത്തെക്കുറിച്ചും ദിലീഷ് സംസാരിച്ചു. താന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ ജാഫറെന്ന ആക്ടറെ മാത്രമേ കാണാറുള്ളൂ. ജാഫറെന്ന വ്യക്തിയെ കാണാറില്ല. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കുറേക്കൂടി ഫ്രീയാണ്. ഈ പടത്തില്‍ തങ്ങള്‍ ഒരുമിച്ചുള്ള സ്‌ക്രീന്‍ സ്‌പേസ് കുറച്ചുണ്ട്. മലയാളത്തില്‍ കഴിവ് ഇതിനകം കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ജാഫറെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

ദിലീഷ് പോത്തനുമായി 15 വര്‍ഷത്തിലേറെ പരിചയമുണ്ടെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ റോള്‍ തനിക്ക്‌ ഏറെ ഉപകാരപ്പെട്ടു. മനുഷ്യര്‍ക്ക് കാണാന്‍ കൊള്ളാവുന്ന കഥയാണെങ്കില്‍, എന്ത് റോള്‍ കിട്ടിയാലും അഭിനയിക്കും. അത് തൊഴിലാണെന്നും അവതാരികയുടെ ചോദ്യത്തിന് മറുപടിയായി ജാഫര്‍ പറഞ്ഞു.

‘അം അഃ’

തോമസ് സെബാസ്റ്റ്യൻ സംവിധാനംചെയ്ത ചിത്രം ഒരു ഇമോഷണല്‍ ഡ്രാമയാണ്. പുതുമയുള്ള പ്രമേയാണ് ചിത്രത്തിന്റെ സവിശേഷത. ചിത്രത്തിന്റെ പേരിലടക്കം ആ പുതുമ വ്യക്തമാണ്. ഇടുക്കിയിലെ ഒരു മലയോരഗ്രാമം കേന്ദ്രീകരിച്ചാണ് ചിത്രം. ദിലീഷ് പോത്തന്‍ സ്റ്റീഫനായും, ദേവദര്‍ശിനി അമ്മിണിയമ്മയായും വേഷമിടുന്നു. ജാഫര്‍ ഇടുക്കി, കോഴിക്കോട് ജയരാജ്, അലന്‍സിയര്‍, ടി.ജി. രവി, രഘുനാഥ് പലേരി, നവാസ് വള്ളിക്കുന്ന്, മീര വാസുദേവ്, ശ്രുതി ജയന്‍, മാല പാര്‍വതി, മുത്തുമണി, അനുരൂപ്, കബനി തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ