5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jr NTR-Prashanth Neel Movie : ഇത് പാൻ ഇന്ത്യ കുലുക്കും! ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നും; ഔദ്യോഗിക പ്രഖ്യാപനം

Jr NTR-Prashanth Neel Movie Updates : ജൂനിയർ എൻടിആറിൻ്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകഡ പ്രഖ്യാപനം നടത്തിയിരിക്കുന്നത്

Jr NTR-Prashanth Neel Movie : ഇത് പാൻ ഇന്ത്യ കുലുക്കും! ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നും; ഔദ്യോഗിക പ്രഖ്യാപനം
jenish-thomas
Jenish Thomas | Published: 22 May 2024 19:11 PM

ദേവരയ്ക്ക് ശേഷം ജൂനിയർ എൻടിആർ കൈക്കോർക്കുന്നത് പ്രശാന്ത് നീലുമായി. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം താരത്തിൻ്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചുണ്ടായി. ജുനിയർ എൻടിആറും കെജിഎഫ്, സലാർ സിനിമകളുടെ സംവിധായകൻ ഒന്നിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റ് മുതൽ ആരംഭിക്കും.

മൈത്രി മൂവി മേക്കേഴ്സിൻ്റെയും നന്ദമുരി താരക രാമറാവു ആര്‍ട്ട്സിൻ്റെയും ബാനറിലാണ് ചിത്രം ഒരുങ്ങിന്നത്.സിനിമയുടെ മറ്റു വിവരങ്ങള്‍ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.പ്രേക്ഷകരെ രസിപ്പിക്കുന്ന വലിയ സ്കെയിലിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് മൈത്രി മൂവി മേക്കേഴ്സ്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ദേവര പാര്‍ട്ട്‌ 1 ആണ് എന്‍ടിആറിൻ്റെ വരാനിരിക്കുന്ന ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ALSO READ : Aadujeevitham OTT : ആടുജീവിതം ഇനി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ആർആർആറിന് ശേഷം ജുനിയർ എൻടിആർ നായകനായി എത്തുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ചിത്രത്തിൽ വില്ലനായി എത്തുന്നത്. ബോളിവുഡ് താരം ജാൻവി കപൂറാണ് ദേവരയിലെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒക്ടോബർ റിലീസ് ചെയ്യും.

സലാറിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമാകും ജുനിയർ എൻടിആറിനൊപ്പമുള്ളത്. സലാറിൻ്റെ രണ്ടാം ഭാഗം ജൂനിയർ എൻടിആർ ചിത്രത്തിന് ശേഷമാകും ചിത്രീകരിക്കുക.