ലാപതാ ലേഡീസ് ബോക്സ്ഓഫീസിൽ പരാജയം; ഉത്തരവാദിത്വം തൻ്റേതെന്ന് സംവിധായിക | Is Laapataa Ladies Box Office Success Movie? This is What Director Kiran Rao Says About Bollywood Picture Performance Malayalam news - Malayalam Tv9

Laapataa Ladies : ലാപതാ ലേഡീസ് ബോക്സ്ഓഫീസിൽ പരാജയം; ഉത്തരവാദിത്വം തൻ്റേതെന്ന് സംവിധായിക

Published: 

23 Jul 2024 17:36 PM

Laapataa Ladies Box Office Update : ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം എത്തിയതിന് ശേഷം ലാപതാ ലേഡീസിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചത്. സംവിധായിക കിരൺ റാവുവിൻ്റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് ലാപതാ ലേഡീസ്.

Laapataa Ladies : ലാപതാ ലേഡീസ് ബോക്സ്ഓഫീസിൽ പരാജയം; ഉത്തരവാദിത്വം തൻ്റേതെന്ന് സംവിധായിക

Kiran Rao

Follow Us On

ധോബി ഗട്ടിന് ശേഷം കിരൺ റാവു (Kiran Rao) ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ലാപതാ ലേഡീസ് (Laapataa Ladies). ആദ്യ ചിത്രം റിലീസായി 14 വർഷങ്ങൾക്കുശേഷമാണ് കിരൺ റാവ് ലാപതാ ലേഡീസിലൂടെയാണ് സംവിധാന രംഗത്തേക്ക് തിരിച്ചുവന്നത്. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രത്തിന് ബോക്സ്ഓഫീസ് വിജയം കൈവരിക്കാൻ സാധിച്ചില്ല. ഇക്കാര്യം സംവിധായിക തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാൽ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയതിന് പിന്നാലെ മികച്ച കൈയ്യടി നേടി.

തൻ്റെ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ കാര്യമായ വിജയം കൈവരിച്ചില്ല, ‘ധോബി ഗട്ട്’ ബോക്സ് ഓഫീസിൽ അല്പമെങ്കിലും നേട്ടം ഉണ്ടാക്കിയിരുന്നു. എന്നാൽ, പത്ത് പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ലാപതാ ലേഡീസിന് തൻ്റെ ആദ്യ സിനിമയുടെ കളക്ഷൻ പോലും നേടാനായില്ല. ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം അതൊരു വിജയമായിരുന്നില്ലെന്ന് കിരൺ റാവൂ ഫയെ ഡിസൂസയമായിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു.

ബോക്സ് ഓഫീസിൽ 100 കോടി പോയിട്ട് 30, 40 കോടി പോലും നേടാൻ കഴിഞ്ഞില്ല, അതുകൊണ്ടണ് ലാപതാ ലേഡീസ് പരാജയമാണെന്ന് ഉദ്ദേശിക്കുന്നത്. ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തത് തൻ്റെ ഉത്തരവാദിത്തമാണെന്നും കിരൺ റാവു പറുഞ്ഞു. ധോബി ഗട്ട്’ റിലീസ് ചെയ്തിരുന്ന സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ ഇല്ലായിരുന്നു. അതിനാൽ സിനിമ കാര്യമായ വിജയം കൈവരിക്കാത്തത് കാലത്തിനനുസൃതമായ അല്ലാത്തതുകൊണ്ടും അസാധാരണമായതുകൊണ്ടും ആണെന്നാണ് കരുതി. അതുകൊണ്ട് തന്നെ അന്ന് അതൊരു പരാജയമായി കണ്ടിരുന്നില്ലയെന്ന് കിരൺ റാവൂ പറഞ്ഞു.

ALSO READ : Indian 2 OTT : കമൽഹാസൻ്റെ ഇന്ത്യൻ 2 ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ആദ്യ സിനിമയുടെ റിലീസിന് ശേഷം ഉടനെ തന്നെ തൻ്റെ അടുത്ത ചിത്രം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ പത്ത് വർഷങ്ങളായി താൻ വിശ്രമമില്ലാതെ പരിശ്രമിച്ചു. എന്നാൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകതെ വന്നപ്പോൾ ദിനംപ്രതി അസ്വസ്ഥയായി. ഏതൊരു വ്യക്തിയും ഒരിക്കലെങ്കിലും ജീവിതത്തിന്‍റെ ആദ്യഘട്ടങ്ങളിൽ എന്തെങ്കിലും നേടിയില്ലെങ്കിൽ അല്ലെങ്കിൽ ഒന്നും തന്നെ നേടാതിരിക്കുമ്പോൾ ഉണ്ടാകുന്ന പരാജയബോധം നേരിട്ടുണ്ടാവുമെന്നും അവർ അഭിപ്രായപ്പെട്ടു.

ബിപ്ലബ് ഗോസ്വാമിയുടെ ടു ബൈ്രഡ്സ് എന്ന കഥയുടെ അനുരൂപീകരണം ആണ് ലാപതാ ലേഡീസ്. രണ്ടു വധുമാരുടെയും ഒരു വരന്റെയും ജീവിതത്തെ സംബന്ധിച്ച കഥയാണിത്. വരൻ അബദ്ധത്തിൽ വധുവിനെ മാറ്റി കൊണ്ടുപ്പോവുന്നതും, ഇത് അവരുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയാണ് കഥാസാരം. മൊബൈൽ ഫോണുകൾ വന്ന തുടക്ക കാലഘട്ടവും, സ്ത്രീധന സമ്പ്രദായം പിന്തുടരുന്ന സമയത്തെയുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. നമ്മളെ ചിരിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമ ആണിത്. ഹാസ്യ രൂപത്തിൽ വളരെ ഗൗരവമേറിയ വിഷയങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നു. നിതാൻഷി ഗോയെൽ, പ്രതിഭ രാന്ത, സ്പർശ് ശ്രീവാസ്തവ, ച്ഛയാ കഥം, രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലാപതാ ലേഡീസ് റിലീസ് ചെയ്യുന്ന സമയത്തുള്ള മറ്റുള്ള സിനിമകളുടെ റിലീസ് അല്ലെങ്കിൽ അക്കാലത്തെ പ്രേക്ഷക മുൻഗണനകൾ എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ടാണ് സിനിമ ബോക്സ് ഒാഫീസ് വിജയം കൈവരിക്കാതിരുന്നത്. എന്നിരുന്നാലും നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തതോടുകൂടി സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. പ്രേക്ഷകരിൽ നിന്നുള്ള നല്ല പ്രതികരണങ്ങൾ, സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചരണം, എന്നിവ ജനപ്രതി നേടുന്നതിന് ചിത്രത്തെ സഹായിച്ചെന്ന് കരുതാം.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version