Mukesh: ചെറുതായി ഒന്ന് ഫോട്ടോ മാറിപ്പോയി; അബദ്ധം മനസിലായതോടെ വലിച്ചു; ഇന്ത്യയുടെ കിരീടനേട്ടത്തിൽ എയറിലായി നടൻ മുകേഷ്

Actor Mukesh Shares Champions Trophy 2025: 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്​നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

Mukesh: ചെറുതായി ഒന്ന് ഫോട്ടോ മാറിപ്പോയി; അബദ്ധം മനസിലായതോടെ വലിച്ചു; ഇന്ത്യയുടെ കിരീടനേട്ടത്തിൽ എയറിലായി നടൻ മുകേഷ്

Mukesh

sarika-kp
Updated On: 

10 Mar 2025 09:45 AM

അവസാന ഓവർ വരെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ മുൾമുനയിൽ നിർത്തികൊണ്ടായിരുന്നു ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ന്യൂസലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 49-ാം ഓവറിൽ മറികടന്നാണ് വിജയം നേടിയത്. ഇതിനു പിന്നാലെ ആകെ ആവേശത്തിലായിരിക്കുകയാണ് രാജ്യം. നാനാഭാഗത്ത് നിന്നും ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയ്​ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.

സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസാക്കിയും സ്റ്റോറി ഇട്ടും എല്ലാവരും ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷമാക്കിയിരുന്നു. ഇത്തരത്തിൽ ആഘോഷമാക്കിയ കേരളത്തില്‍ ഒരാള്‍ എയറിലായിരിക്കുകയാണ് ഇപ്പോൾ കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ എയറിലായത്. ഇതോടെ ആകെ ട്രോളാണ് മുകേഷിനെ തേടിയെത്തിയത്. ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്‍റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ ചിത്രം ചെറുതായി ഒന്ന് മാറി പോയി. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്​നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

Mukesh Facebook Post

മുകേഷ് ആദ്യം പങ്കുവച്ച ഫേയ്സ്ബുക്ക് പോസ്റ്റ്

Also Read:‘ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റന്‍’, കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്

ഇതോടെ എയറിലായ മുകേഷ് അബദ്ധം മനസിലായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെ കീരിടം നേടിയ ടീമിന്‍റെ ചിത്രം പങ്കുവക്കുകയും ചെയ്​തു. എന്നാൽ ഇതോടെ പുതിയ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. ‘ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ… അന്തസ്സ് വേണമടാ അന്തസ്സ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എംഎല്‍എയ്​ക്ക് 2013 ൽ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്‍റുകളും നിരവധിയാണ്. ‘ആ ഇപ്പൊ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ 12 കൊല്ലം പിന്നിൽ എന്ന് പറഞ്ഞേനെ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

Related Stories
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്
Tovino Thomas: ‘അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍…’
Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്
Jassie Gift: ഫോര്‍ ദ പീപ്പിളില്‍ എങ്ങനെ ജാസി ഗിഫ്റ്റ് പാടി? ആ കഥ വെളിപ്പെടുത്തി ജയരാജ്‌
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ