AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranveer Allahbadia: ചോദിച്ചത് വൃത്തികെട്ട ചോദ്യങ്ങൾ, മലയാളികൾക്കും കളിയാക്കൽ; യൂട്യൂബറിന് പണി

India's Got Talent Controversy: ഷോ യിൽ രൺവീർ നടത്തിയ പരാമർശങ്ങൾ പലതും സാമൂഹിക മാധ്യമങ്ങളിൽ ചോദ്യം ചെയ്ത് നിരവധി പേരാണ് എത്തിയത്. അസമിലും സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി.

Ranveer Allahbadia: ചോദിച്ചത് വൃത്തികെട്ട ചോദ്യങ്ങൾ, മലയാളികൾക്കും കളിയാക്കൽ; യൂട്യൂബറിന് പണി
Ranveer India Got LatentImage Credit source: Social Media
arun-nair
Arun Nair | Published: 11 Feb 2025 12:57 PM

പച്ച അശ്ലീലം പറഞ്ഞും ആളുകളെ പരിഹസിച്ചും നടത്തിയ യൂട്യൂബ് ഷോയ്ക്കെതിരെ ആരോപണങ്ങൾ കത്തുകയാണ്. സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാൻ്റ് എന്ന പരിപാടിയാണ് വിവാദത്തിലായത്. അടുത്തിടെ എത്തിയ ഷോയുടെ പുതിയ എപ്പിസോഡിലാണ് സാമൂഹിക വിരുദ്ധത പച്ചക്ക് പറയുന്നത്. ഷോയുടെ മുഴുവൻ ടീമിനുമെതിരെ ഡൽഹിയിലും മുംബൈയിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത യൂട്യൂബർ രൺവീർ അലബാദിയ ഷോ നടത്തിയ സമയ് റെയ്‌ന എന്നിവരോട് വിഷയത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഷോ യിൽ രൺവീർ നടത്തിയ പരാമർശങ്ങൾ പലതും സാമൂഹിക മാധ്യമങ്ങളിൽ ചോദ്യം ചെയ്ത് നിരവധി പേരാണ് എത്തിയത്. അസമിലും സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി. ഇതിനിടയിൽ ഇവരുടെ വിവാദ എപ്പിസോഡ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാൻ എൻഎച്ച്ആർസി (ദേശിയ മനുഷ്യാവകാശ കമ്മീഷൻ യൂട്യൂബിനോട് നിർദ്ദേശിച്ചിരുന്നു). വിഷയത്തിൽ ഉടൻ വിശദീകരണം നൽകണമെന്നും എൻഎച്ച് ആർസി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷമ ചോദിച്ച് രൺവീർ

അതേസമയം വിഷയത്തിൽ യൂട്യൂബർ രൺബീർ അലബാദിയ സോഷ്യൽ മീഡിയയിൽ ക്ഷമ ചോദിച്ചു. ഷോയിൽ അശ്ലീല ചോദ്യങ്ങൾ ചോദിച്ചതിനും അദ്ദേഹം മാപ്പ് പറഞ്ഞു. തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് രൺബീർ ക്ഷമാപണം നടത്തിയത്. തെറ്റിന് ന്യായീകരണമില്ലെന്നും ക്ഷമ ചോദിക്കുകയാണെന്നും രൺബീർ പങ്ക് വെച്ച വീഡിയോയിൽ പറയുന്നു.

മലയാളികൾക്കും കളിയാക്കൽ, അശ്ലീല ചോദ്യങ്ങൾ നിരവധി

മലയാളികളെയും പരിപാടിയിൽ കളിയാക്കിയിരുന്നു. പരിപാടിക്കെത്തിയ യുവതിയോട് രാഷ്ട്രീയത്തെ പറ്റി ചോദിക്കുകയും അതിൽ താത്പര്യമില്ലെന്ന് പറഞ്ഞതോടെ കേരളം 100 പേർസൻ്റ് ലിറ്ററസി എന്നടക്കം പറഞ്ഞ് വീഡിയോയിൽ അവഹേളിക്കുന്നുണ്ട്. നിരവധി മലയാളികളാണ് വീഡിയോകളുടെ താഴെ രൂക്ഷമായി വിമർശനം ഉന്നയിക്കുന്നത്. അച്ഛൻ്റെയും അമ്മയുടെയും സ്വകാര്യ നിമിഷങ്ങളിൽ നിങ്ങളെത്തി നോക്കുമോ, അതോ അവരുടെ ഒപ്പം പോകുമെ എന്നൊക്കെ നിരവധി ചോദ്യങ്ങളും പരിപാടിയിൽ വിവാദത്തിലെത്തിയിരുന്നു.

ഷോ നിരോധിക്കണമെന്ന് ആളുകൾ

എപ്പിസോഡ് വന്നയുടനെ, രൺവീറിൻ്റെയും ഇന്ത്യാസ് ഗോട്ട് ലാൻ്റിൻ്റെയും വീഡിയോകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. രൺവീറിന് ലഭിക്കുന്ന ജനപ്രീതി അദ്ദേഹം അർഹിക്കുന്നതല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.