5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2024 : പാകിസ്ഥാനിലും താല്‍പര്യം ഇന്ത്യന്‍ സിനിമകളോടും, പരിപാടികളോടും; ഗൂഗിള്‍ സര്‍ച്ച് വ്യക്തമാക്കുന്നത്‌

Google's most searched list : സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സീരിസായ 'ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍' ആണ് പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്

Year Ender 2024 : പാകിസ്ഥാനിലും താല്‍പര്യം ഇന്ത്യന്‍ സിനിമകളോടും, പരിപാടികളോടും; ഗൂഗിള്‍ സര്‍ച്ച് വ്യക്തമാക്കുന്നത്‌
പ്രതീകാത്മക ചിത്രം (image credits: Getty)
jayadevan-am
Jayadevan AM | Updated On: 20 Dec 2024 18:29 PM

2024 തീരാറായി. പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് പുതുവര്‍ഷം പിറക്കാന്‍ ഇനി അവശേഷിക്കുന്നത് ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി. 2024ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത് എന്തൊക്കെയാണെന്ന വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ആളുകള്‍, വിഭവങ്ങള്‍, സിനിമകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ‘ഗൂഗിള്‍ സര്‍ച്ചു’കള്‍ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്.

പാകിസ്ഥാനിലുള്ളവര്‍ ഗൂഗിളില്‍ തിരഞ്ഞത് ഏറെയും ഇന്ത്യന്‍ പരിപാടികളായിരുന്നു. പാകിസ്ഥാനിൽ 2024-ൽ ഏറ്റവുമധികം തിരഞ്ഞ സിനിമകളിലും നാടകങ്ങളിലും 8 എണ്ണം ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പരിപാടികളോടുള്ള പാക് താല്‍പര്യം വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങള്‍.

ഹീരമാണ്ഡി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സീരിസായ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍’ ആണ് പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ മേത്ത, താഹ ഷാ ബാദുഷ എന്നിവരാണ് അഭിനയിക്കുന്നത്. 2024 മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ ഇത് റിലീസ് ചെയ്തു.

ട്വല്‍ത്ത് ഫെയില്‍

ട്വല്‍ത്ത് ഫെയില്‍ എന്ന ഹിന്ദി സിനിമയാണ് പട്ടികയില്‍ രണ്ടാമത്. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. എഴുത്തും, നിര്‍മ്മാണവും നിര്‍വഹിച്ചതും വിധു വിനോദ് ചോപ്ര തന്നെയായിരുന്നു. ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് ഓഫീസറായ മനോജ് കുമാര്‍ ശര്‍മ്മയെക്കുറിച്ചുള്ള അനുരാഗ് പതക്കിൻ്റെ 2019-ലെ നോൺ-ഫിക്ഷൻ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

വിക്രാന്ത് മാസി, മേധാ ശങ്കർ, അനന്ത് വി ജോഷി, അൻഷുമാൻ പുഷ്‌കർ, പ്രിയാൻഷു ചാറ്റർജി തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിട്ടു. 2023 ഒക്‌ടോബർ 27-ന് തിയേറ്ററിൽ റിലീസ് ചെയ്തു. ചിത്രം മികച്ച ജയം നേടി. 69-ാമത് ഫിലിംഫെയറില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

അനിമൽ

2023ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് അനിമല്‍. സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം നിര്‍വഹിച്ചത്. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.

മിര്‍സാപുര്‍ സീസണ്‍ 3

ആക്ഷൻ ക്രൈം ത്രില്ലർ സീരിസാണ് ഇത്. സീസണ്‍ 1 ആദിത്യ മൊഹന്തി, കരണ്‍ അനുഷ്മാന്‍, മിഹിര്‍ ദേശായ് എന്നിവരും, സീസണ്‍ 2 ആദിത്യ മൊഹന്തിയും, മിഹിര്‍ ദേശായിയും, സീസണ്‍ 3 ആദിത്യ മൊഹന്തിയും, ആനന്ദ് അയ്യരും സംവിധാനം ചെയ്തു.

Read Also : കഞ്ഞി, ചമ്മന്തി, മാങ്ങാ അച്ചാര്‍; അരേ വാ, ജ്ജാതി കോമ്പിനേഷന്‍ ! ഗൂഗിള്‍ സര്‍ച്ച് ലിസ്റ്റ് തൂക്കിയ ഭക്ഷണ വിഭവങ്ങള്‍

സ്ട്രീ 2

2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി-ഭാഷാ കോമഡി ഹൊറർ ചിത്രമാണിത്. അമര്‍ കൗശിക് സംവിധാനം നിര്‍വഹിച്ചു. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഭൂൽ ഭുലയ്യ 3

ഭൂൽ ഭുലയ്യ 3, ഡങ്കി, ബിഗ് ബോസ് 17 തുടങ്ങിയവയും പാകിസ്ഥാന്‍ സ്വദേശികള്‍ ഏറ്റവും കൂടുതല്‍ 2024ല്‍ ഗൂഗിളില്‍ തിരഞ്ഞ പരിപാടികളില്‍ ഉള്‍പ്പെടുന്നു.