5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian 2 Review: ഇന്ത്യൻ-2 എങ്ങനെയുണ്ട്? പ്രേക്ഷക പ്രതികരണം ഇങ്ങനെ?

Indian 2 Movie Malayalam Review and Response: മൂന്നാം ഭാഗത്തിലാണോ ഇനി കൂടുതൽ പ്രതീക്ഷിക്കാവുന്നത് എന്നതാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിൽ കമൽഹാസൻ്റെ സീക്വൻസുകളെ പറ്റിയും വിമർശനമുണ്ട്.

Indian 2 Review: ഇന്ത്യൻ-2 എങ്ങനെയുണ്ട്? പ്രേക്ഷക പ്രതികരണം ഇങ്ങനെ?
Indian2-Movie-Review | Credits
arun-nair
Arun Nair | Updated On: 12 Jul 2024 13:08 PM

Indian 2 Movie Malayalam Original Review:  അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഇന്ത്യൻ-2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ആദ്യ ഷോകൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രത്തിനെ പറ്റിയുള്ള അഭിപ്രായങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്. വളരെ വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിനെ പറ്റിയുള്ള ആദ്യം പുറത്തു വരുന്നത് സമ്മിശ്ര അഭിപ്രായങ്ങളാണ്. പലരും പ്രതീക്ഷിച്ചതിനേക്കാൾ മോശം പ്രകടനമായിരുന്നു ചിത്രം എന്നാണ് അഭിപ്രായം പറഞ്ഞത്.  ഇതിൽ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത് ചിത്രത്തിലെ അനാവശ്യ വലിച്ച് നീട്ടലാണ്. കഥയിലെ പുതുമ ഇല്ലായ്മയും ഒരു വിഭാഗം പ്രേക്ഷകർ യൂട്യൂബ് റിവ്യൂകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മൂന്നാം ഭാഗത്തിലാണോ ഇനി കൂടുതൽ പ്രതീക്ഷിക്കാവുന്നത് എന്നതാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിൽ കമൽഹാസൻ്റെ സീക്വൻസുകളെ പറ്റിയും വിമർശനമുണ്ട്. എന്നാൽ ഇത്രയും വർഷങ്ങൾക്ക് ശേഷവും ചിത്രത്തിലെ താരങ്ങളും അഭിനയം ടെക്നോളജി എന്നിവയെ പ്രശംസിച്ചവരും ഇക്കൂട്ടത്തിലുണ്ട്.  1996-ലാണ് ഇന്ത്യൻ പുറത്തിറങ്ങുന്നത്. കമൽഹാസൻ ഇരട്ട വേഷത്തിലെത്തിയ ചിത്രം തീയ്യേറ്ററുകളിൽ ഹിറ്റായിരുന്നു.

ALSO READ: Indian-2 Movie: ‘ഇന്ത്യൻ 2വിൽ മൂന്നാം ഭാഗത്തിൻ്റെ ട്രെയിലർ…’; ആരാധകർക്ക് സംവിധായകൻ എസ് ശങ്കറിൻ്റെ സർപ്രൈസ്

മനീഷ കൊയ്‌രാള, ഉർമിള മാതോന്ദ്കർ, സുകന്യ, ഗൗണ്ടമണി, നെടുമുടി വേണു തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.  എ.ആർ. റഹ്മാനായിരുന്നു ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.  28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ-2 എത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയായിരുന്നു. ചിത്രം പൂർത്തിയാകുന്നതിന് മുൻപ് മൺമറഞ്ഞ താരങ്ങളായ നെടുമുടി വേണു, വിവേക് എന്നിവരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തിൽ ഉൾപ്പെടുത്തിയതും ചർച്ചയായിരുന്നു.

റെഡ് ജയിൻറ് മൂവീസ് ലൈക്ക പ്രൊഡക്ഷൻസ്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണി നിരക്കുന്നത്. കാജൽ അഗർവാൾ, സിദ്ധാർഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വമ്പൻ താര നിരയായിരുന്നു ചിത്രത്തിൽ അണി നിരന്നത്. ഇതും ചിത്രത്തിന് വലിയ സോഷ്യൽ മീഡിയ പ്രമോഷൻ നൽകിയിരുന്നു.