5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പാട്ടിന് അവകാശി ഇളയരാജ മാത്രമല്ല; മദ്രാസ് ഹൈക്കോടതി വ്യക്തമാക്കുന്ന സത്യം

ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

പാട്ടിന് അവകാശി ഇളയരാജ മാത്രമല്ല; മദ്രാസ് ഹൈക്കോടതി വ്യക്തമാക്കുന്ന സത്യം
aswathy-balachandran
Aswathy Balachandran | Updated On: 25 Apr 2024 17:29 PM

ചെന്നൈ: ഒരു പാട്ട് ജനിക്കാൻ സം​ഗീതം മാത്രം മതിയോ? പോര എന്ന് പറയേണ്ടി വരും. അതിന് വരികൾ വേണം, ആശയം വേണം, ഒപ്പം സം​ഗീതവും. സം​ഗീതം മാത്രമായാൽ ഒരു പാട്ട് ജനിക്കില്ല. സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതോടെ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് മേൽ പറഞ്ഞ ചിന്താ​ഗതി.

വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവൻ ചോദിച്ചത് ഏറെ പ്രസക്തമാണ്. അദ്ദേഹത്തിനൊപ്പം ജസ്റ്റിസ് മുഹമ്മദ് സാദിക്കും ബഞ്ചിലുണ്ടായിരുന്നു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു.

ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധി വന്നതിനെ തുടർന്ന് ഇതിനെ എതിര്‍ത്താണ് എക്കോ കമ്പനി അപ്പീല്‍ നല്‍കിയത്. സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സംഗീത സംവിധായകനെ നിര്‍മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിര്‍മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു.

ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും കോടതി നിരീക്ഷിക്കുന്നു.
എന്നാല്‍, സംഗീതത്തിനുമേല്‍ ഈണം നല്‍കിയയാള്‍ക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കാര്യമായി അത് ​ഗുണം ചെയ്തില്ല.

ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന അഭിപ്രായത്തിൽ കോടതി ഉറച്ചു നിന്നു. വരികളില്ലാതെ ഗാനമുണ്ടോയെന്നും കോടതി ചോദിക്കാൻ മറന്നില്ല. എന്തായാലും ഹര്‍ജിയുടെ മേൽ വിശദമായി വാദം കേള്‍ക്കുന്നതിനായി ജൂണ്‍ രണ്ടാംവാരത്തിലേക്ക് മാറ്റി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

വരികൾ എഴുതുന്നവരെ വിസ്മരിക്കുകയും പാട്ടിന് സം​ഗീതം നൽകുന്നവരിലേക്കും പാടുന്നവരിലേക്കും പാട്ടിന്റെ അവകാശവും പ്രശസ്തിയും ചുരുങ്ങുകയും ചെയ്യുന്നത് പലപ്പോഴും കാണാം. ഇതിനൊരു ഇരുട്ടടി ആണ് ഇപ്പോൾ വന്നിരിക്കുന്ന വിധി. ഇതൊരു ഒാർമ്മപ്പെടുത്തൽ കൂടിയാണ്.