5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Idiyan Chandhu OTT : വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഇടിപടം; ഇടിയൻ ചന്തു ഒടിടിയിൽ എത്തി

Idiyan Chandhu OTT Platform And Release Date : നാല് മാസങ്ങൾക്ക് മുമ്പ് ജൂലൈയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ഇടിയൻ ചന്തു. ചന്തു സലിംകുമാറാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ വില്ലനായി എത്തിയത്.

Idiyan Chandhu OTT : വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഇടിപടം; ഇടിയൻ ചന്തു ഒടിടിയിൽ എത്തി
ഇടിയൻ ചന്തു സിനിമ പോസ്റ്റർ (Image Courtesy : Vishnu Unnikrishnan Facebook)
jenish-thomas
Jenish Thomas | Updated On: 23 Nov 2024 14:20 PM

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമായി എത്തിയ ജൂലൈയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇടിയൻ ചന്തു. കുട്ടനാടൻ മാർപ്പാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകൻ ശ്രീജിത്ത് വിജയൻ ഒരുക്കിയ ചിത്രമാണ് ഇടിയൻ ചന്തു. ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാനിയില്ല. തുടർന്ന് ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രത്തിന് എത്താൻ സാധിച്ചിരുന്നില്ല. ഇനി ആ കാത്തിരിപ്പിന് വിരാമം കുറിക്കാം. ഇപ്പോഴിതാ ഇടിയൻ ചന്തു ഒടിടിയിലേക്ക് (Idiyan Chandhu OTT) എത്തി ചേർന്നിരിക്കുകയാണ്.

ഇടിയൻ ചന്തു ഒടിടി

ആമസോൺ പ്രൈം വീഡിയോയാണ് ഇടിയൻ ചന്തുവിൻ്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ചിത്രം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്. തിയറ്ററിൽ റിലീസായി നാല് മാസങ്ങൾക്ക് ശേഷമാണ് ഇടിയൻ ചന്തു ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

ALSO READ : Lucky Baskhar OTT : അങ്ങനെ ഒരു വർഷത്തിന് ശേഷം ഒരു ദുൽഖർ ചിത്രം ഒടിടിയിലേക്ക് വരുന്നു; ലക്കി ഭാസ്കർ എന്ന്, എപ്പോൾ, എവിടെ കാണാം?

ഇടിയൻ ചന്തു സിനിമ

സ്കുൾ കാലത്തെ അടിപിടിയെ അസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇടിയൻ ചന്തു. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയപ്പോൾ കൂടുതൽ ശ്രദ്ധ ലഭിച്ചത് ചന്തു സലിംകുമാർ കൈകാര്യം ചെയ്ത വില്ലൻ കഥാപാത്രത്തിനാണ്. ഇരുവർക്കും പുറമെ ലാലു അലക്സ്, ലെന, ജോണി ആൻ്റണി, രമേഷ് പിഷാരടി, ഐ എം വിജയൻ, ശ്രീജിത്ത് രവി, ബിജു സോപാനം, ഗായത്രി അരുൺ, സ്മിനു സിജോ, ജയശ്രീ, ഗോപി കൃഷ്ണൻ, വിദ്യ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സൂരജ് കാർത്തിക്, സോഹൻ സീനുലാൽ, ഫുക്രു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകൻ ശ്രീജിത്ത് വിജയൻ തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹാപ്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷഫീക്ക്, സുബെയ്ർ, റായിസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ഇടിയൻ ചന്തു നിർമിച്ചിരിക്കുന്നത്. വിഗ്നേഷ് വാസു ആണ് ഛായാഗ്രാഹകൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്. ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്നത്.