Identity OTT: കേസിൻ്റെ ചുരുളഴിക്കാൻ ടൊവീനോയും കൂട്ടരും ഒടിടിയിലേക്ക്, ഐഡൻ്റിറ്റി ഉടൻ
Identity OTT Release Date: രാജു മല്യത്ത്, ഡോ. റോയി സി ജെ എന്നിവർ ചേർന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് രാഗം മൂവിസ് എന്നിവരുടെ ബാനറിലാണ് ഐഡൻ്റിറ്റി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകർ തന്നെ
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ കേസിൻ്റെ ചുരുളഴിക്കാൻ ടൊവീനോയും കൂട്ടരും ഒടിടിയിലേക്ക് എത്തുകയാണ്. ടൊവീനോ-തൃഷ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ആദ്യ ചിത്രം ഐഡൻ്റിറ്റിയുടെ ഒടിടി റിലീസ് ഒടുവിൽ അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടു. സീ ഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 2-ന് തീയ്യേറ്റർ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഫൊറൻസിക്കിന് ശേഷം ടൊവിനോ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സംവിധാനം ചെയ്തത് അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ്. ചിത്രം പ്രേക്ഷകർക്ക് ജനുവരി 31 മുതൽ ചിത്രം ഒടിടിയിൽ കാണാം. ബിഗ് ബജറ്റിലെത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായിക.
രാജു മല്യത്ത്, ഡോ. റോയി സി ജെ എന്നിവർ ചേർന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് രാഗം മൂവിസ് എന്നിവരുടെ ബാനറിലാണ് ഐഡൻ്റിറ്റി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകർ തന്നെയാണ്. ആക്ഷൻ രംഗങ്ങൾക്ക് വളരെ അധിരം പ്രധാന്യം നൽകി ചിത്രത്തിൻ്റെ ഫൈറ്റ് സീനുകൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തു വന്ന സ്നീക്ക് പീക്ക് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടി.
രാഗം മൂവിസിന്റെ ബാനറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ യും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.’ടൊവീനോയ്ക്ക് പുറമെ, തൃഷ കൃഷ്ണ, വിനയ് റായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ബോളിവുഡ് താരം മന്ദിര ബേദിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയ ഒരു താരനിര തന്നെ ഐഡൻ്റിറ്റിയിൽ എത്തുന്നുണ്ട്.
ബോക്സോഫീസിൽ
റിലീസ് ചെയ്ത ആഴ്ചയിൽ 8 കോടി വരെ കളക്ഷൻ നേടിയ ചിത്രത്തിന് പിന്നീടങ്ങോട്ട് കാര്യമായ തീയ്യേറ്റർ സാന്നിധ്യം കിട്ടിയില്ല. ഏകദേശം 18 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും നേടിയതെന്ന് വിവിധ വെബ്സൈറ്റുകൾ പങ്ക് വെച്ച കണക്കിൽ പറയുന്നുണ്ട്.