5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ID The Fake Movie: ത്രില്ലടിപ്പിക്കാൻ ഐഡി, ട്രെയിലർ റിലീസായി

ID The Fake Movie Release: ചിത്രം ജനുവരി 03-നാണ് തീയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക, നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്

ID The Fake Movie: ത്രില്ലടിപ്പിക്കാൻ ഐഡി, ട്രെയിലർ റിലീസായി
ID The Fake Movie PosterImage Credit source: PR Team
arun-nair
Arun Nair | Published: 26 Dec 2024 20:37 PM

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് ധ്യാൻ ശ്രീനിവാസൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഐഡിയുടെ ട്രെയിലർ റിലീസായി. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ജനുവരി 03-നാണ് തീയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.

ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആന്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട് എന്നിവരും ഒപ്പം , ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൻ്റെ ടാഗ് ലൈൻ തന്നെ . ‘ദി ഫേക്ക്’ എന്നാണ്.

മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ

ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം: ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ

 ചിത്രത്തിൻ്റെ ട്രെയിലർ

അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൺ, ചിത്രത്തിൻ്റെ ഫിനാൻസ് കൺട്രോളിങ്ങ്: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ എന്നിവരാണ്. സൗണ്ട് മിക്സിംങ് അജിത്ത് എ ജോർജ് നിർവ്വഹിക്കുന്നു, ട്രെയിലർ കട്ട്സ് : ഹരീഷ് മോഹനാണ്, ഡിസ്‌ട്രിബ്യൂഷൻ: തന്ത്ര മീഡിയയും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോളുമാണ്, പി.ആർ.ഒ: പി ശിവപ്രസാദാണ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണിയും നിർവ്വഹിക്കുന്നു.