Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല

Actress Laila Interview : സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ലൈല. എന്നാല്‍ ഒടിടി സ്വകാര്യത നശിപ്പിച്ചു. നേരിട്ട് മാര്‍ക്കറ്റില്‍ പോകും. പച്ചക്കറികള്‍ വാങ്ങും. നായയെയും കൊണ്ട് നടക്കാനിറങ്ങും. വീട്ടില്‍ ഇരിക്കുന്ന താരമാകാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടില്‍ മാത്രം ഇരുന്നുകൊണ്ട് ഒരു താരത്തിന് എന്ത് ചെയ്യാനാകുമെന്നും തനിക്കറിയില്ല. അങ്ങനെയുള്ളവര്‍ക്ക് എവിടെയും പോകാനാകില്ലെന്നും താരം

Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല

Laila Mehdin

Updated On: 

18 Jan 2025 18:24 PM

സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ലൈല. മദന്‍ ഗൗരിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം താന്‍ കടന്നുപോയ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവച്ചത്. ഷോര്‍ട്ട് സ്‌കര്‍ട്ടും, ലോ ടോപ്പും ധരിക്കാന്‍ ആവശ്യപ്പെട്ട നിരവധി സംവിധായകരുണ്ടെന്ന് ലൈല പറഞ്ഞു. പാഡുകള്‍ വയ്ക്കണമെന്നും സംവിധായകര്‍ പറഞ്ഞതായി ലൈല അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് ഇത് പറ്റില്ലെന്ന് തുറന്നു പറഞ്ഞതായും ലൈല വ്യക്തമാക്കി.

”ഒരു സംവിധായകന്‍ എനിക്ക് ഷോര്‍ട്ട് സ്‌കര്‍ട്ട് തന്നു. ഞാന്‍ ഇത് ധരിക്കണമെന്നും, എന്നെ ഗ്ലാമറസാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത് വരെ ഹോംലി കഥാപാത്രങ്ങളല്ലേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ഞാന്‍ ഷോര്‍ട്ട് സ്‌കര്‍ട്ട് ധരിച്ചു. എന്നാല്‍ ഞാന്‍ ഗ്ലാമറസായല്ല കാണപ്പെടുന്നതെന്നും, പാവയെ പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നോട് ഷോര്‍ട്ട് സ്‌കര്‍ട്ട് ധരിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടല്ലേ ഞാന്‍ അത് ധരിച്ചതെന്ന് ഞാനും പറഞ്ഞു”-ലൈലയുടെ വാക്കുകള്‍.

ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതല്ല എന്റെ കരുത്ത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതാണ് ചിലരുടെ ശക്തി. അത് അവര്‍ക്ക് നല്ലതാണ്. എല്ലാവര്‍ക്കും കരുത്തും ബലഹീനതയുമുണ്ട്. വ്യത്യസ്തരായ ആളുകള്‍ ചേരുന്നതാണ് ഈ ലോകമെന്നും ലൈല പറഞ്ഞു.

ഒടിടി സ്വകാര്യത നശിപ്പിച്ചു

സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ലൈല പറഞ്ഞു. താന്‍ നേരിട്ട് മാര്‍ക്കറ്റില്‍ പോകും. പച്ചക്കറികള്‍ വാങ്ങും. നായയെയും കൊണ്ട് നടക്കാനിറങ്ങും. വീട്ടില്‍ ഇരിക്കുന്ന താരമാകാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടില്‍ മാത്രം ഇരുന്നുകൊണ്ട് ഒരു താരത്തിന് എന്ത് ചെയ്യാനാകുമെന്നും തനിക്കറിയില്ല. അങ്ങനെയുള്ളവര്‍ക്ക് എവിടെയും പോകാനാകില്ല. എന്നാല്‍ ഒടിടിയുടെ കടന്നുവരവ് തന്റെ സ്വകാര്യത നശിപ്പിച്ചതായും താരം തുറന്നടിച്ചു.

മലയാളത്തിലും പ്രിയങ്കരി

90കളുടെ അവസാനത്തിലും, 2000-ന്റെ തുടക്കത്തിലും സജീവമായിരുന്നു ലൈല. 1996ല്‍ പുറത്തിറങ്ങിയ ദുശ്മന്‍ ദുനിയ ക എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 97ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്‌നേഹഗാഥ എന്ന മലയാളചിത്രമാണ് ലൈല അഭിനയിച്ച രണ്ടാമത്തെ സിനിമ.

എസ്. വി. കൃഷ്ണ റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ എഗിരേ പാവുരാമ എന്ന ചിത്രത്തിലൂടെയാണ് ലൈല നായികയായി ആദ്യം അഭിനയിച്ചത്. 1999-ൽ വിജയകാന്തിനൊപ്പം അഭിനയിച്ച കല്ലഴഗർ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്.

Read Also :  ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു

2003ല്‍ പുറത്തിറങ്ങിയ വാര്‍ ആന്‍ഡ് ലൗ, സ്വപ്‌നക്കൂട്, 2006ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്നീ മലയാളച്ചിത്രങ്ങളിലും ലൈല അഭിനയിച്ചിട്ടുണ്ട്. 2006ന് ശേഷം അഭിനയരംഗത്ത് നിന്ന് അവര്‍ താല്‍ക്കാലിക ഇടവേള എടുത്തു. 2018ല്‍ ഒരു പരസ്യത്തില്‍ അഭിനയിച്ച് തിരിച്ചെത്തി. തുടര്‍ന്ന് ടിവി ഷോകളിലും പങ്കെടുത്തു. 2022ല്‍ സര്‍ദാറിലും, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗോട്ടിലും അഭിനയിച്ചു. ശബ്ദം എന്ന തമിഴ് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. വ്യവസായിയായ മെഹ്ദിയാണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ