I Am Kathalan OTT: ഐ ആം കാതലൻ എത്തുന്നത് മനോരമ മാക്സിൽ, തീയ്യതി കൂടി അറിഞ്ഞിരിക്കാം
ക്ലിഷേ റൊമാൻസല്ലെങ്കിലും ചിത്രം താരതമ്യേനെ മികച്ചതായിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ. പ്രേമലുവിൻ്റെ 100 കോടി വിജയത്തിന് പിന്നാലെ എത്തിയ ചിത്രമായതിനാൽ പ്രതീക്ഷയോടെ തന്നെയാണ് ആളുകൾ ഐആം കാതലനും കാണുന്നത്
പ്രേമലുവിനൊക്കെ മുൻപെ ഇറങ്ങേണ്ടതായിരുന്നെങ്കിലും കാലം തെറ്റിയിറങ്ങിയെന്നൊരു ചീത്തപ്പേര് കൂടി വാങ്ങിയാണ് ഐ ആം കാതലൻ തീയ്യേറ്ററിലെത്തിയത്. കാര്യമായ പ്രകടനം തീയ്യേറ്ററുകളിൽ കാഴ്ച വെക്കാൻ കഴിഞ്ഞില്ലെങ്കിലും ചിത്രത്തിൻ്റെ ഒടിടി റിലീസ് നിരവധി പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. അങ്ങനെ അക്കാര്യത്തിലും ഒരു തീരുമാനമായിട്ടുണ്ട്. ചിത്രം മനോരമ മാക്സിലാണ് ഒടിടിയിൽ എത്തുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കുമൊടുവിലാണ് ചിത്രത്തിൻ്റെ ഒടിടിയിൽ തീരുമാനമായത്. ആദ്യം പുറത്തു വന്ന വിവരങ്ങൾ പ്രകാരം ചിത്രം ഡിസംബർ അവസാനം ഒടിടിയിൽ എത്തുമെന്നായിരുന്നു. പിന്നീട് ഇതിൽ വ്യക്തത വന്നു. ജനുവരി-3നാണ് ന്സ്ലെൻ ചിത്രം ഒടിടിയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകളെ ഉദ്ദരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
പേര് പോലെ ക്ലിഷേ റൊമാൻസല്ലെങ്കിലും ചിത്രം താരതമ്യേനെ മികച്ചതായിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ. പ്രേമലുവിൻ്റെ 100 കോടി വിജയത്തിന് പിന്നാലെ എത്തിയ ചിത്രമായതിനാൽ പ്രതീക്ഷയോടെ തന്നെയാണ് ആളുകൾ ഐആം കാതലനും കാണുന്നത്. സജിൻ ചെറുകയിലിൻ്റെ രചനയിൽ ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ഗോകുലം ഗോപാലൻ, പികെ കൃഷ്ണ മൂർത്തി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹണം ശരൺ വേലായുധൻ നായരാണ് നിർവ്വഹിക്കുന്നത്.
വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. വിനീത് ചാക്യാർ, അർാഷാദ് അലി, അനിഷ്ണ അനിൽകുമാർ, ലിജോ മോൾ, കിരൺ ജോസി, ദിലീഷ് പോത്തൻ, ടിജി രവി, സിരിൻ റിഷി, വിനീത് വിശ്വം,അർജുൻ കെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടിനു തോമസ്, പോൾ വർഗീസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. ബോക്സോഫീസ് ഇൻഡെക്സിൻ്റെ കണക്ക് പ്രകാരം ചിത്രം 4 കോടിയാണ് കളക്ഷനായി നേടിയത്. പ്രണയമല്ല പകരം ഹാക്കിങ്ങുമായി ബന്ധപ്പെട്ട പ്രമേയമാണ ചിത്രത്തിലുള്ളതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പേര് പലരെയും തെറ്റിദ്ധരിപ്പിച്ചതായി ചില വാർത്തകളും വന്നിരുന്നു. നസ്ലെൻ്റെ മാനറിസങ്ങളും മറ്റും ചിത്രത്തിന് കൂടുതൽ രസകരമായ മുഹൂർത്തങ്ങൾ നൽകിയിരുന്നെന്നും റിപ്പോർട്ടുണ്ട്.
ബോക്സോഫീസിൽ
ചിത്രത്തിൻ്റെ ആകെ ബജറ്റ് സംബന്ധിച്ച കണക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടില്ല. എങ്കിലും 1 കോടിക്ക് മുകളിൽ ആകെ കളക്ഷൻ ലഭിച്ച ദിവസങ്ങളും ചിത്രത്തിനുണ്ട്. ഏഴ് ദിവസം കൊണ്ട് ചിത്രം കേരള ബോക്സോഫീസിൽ 4 കോടിക്ക് മുകളിൽ നേടിയെന്ന് ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെച്ച കണക്കിൽ പറയുന്നു.
ഒറ്റ നോട്ടത്തിൽ
ചിത്രത്തിൻ്റെ ഒടിടി പ്ലാറ്റ് ഫോം: മനോരമ മാക്സ്
ഒടിടി റീലീസ് തീയ്യതി: ജനുവരി-3 (റിപ്പോർട്ടുകൾ പ്രകാരം)
റിലീസ് ചെയ്യുന്ന സമയം: അർധരാത്രി മുതലോ, പിറ്റേന്ന് മുതലോ പ്രതീക്ഷിക്കാം