5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

I Am Kathalan OTT : ബോക്സ്ഓഫീസ് ഹാക്കിങ് കഴിഞ്ഞു ഐ ആം കാതലൻ ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

I Am Kathalan OTT Platform And Release Date : തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സിനിമകളുടെ സംവിധായകൻ ഗിരീഷ് എഡി ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ. നവംബർ ഏഴിനാണ് ഐ ആം കാതലൻ തിയറ്ററുകളിൽ എത്തിയത്.

I Am Kathalan OTT : ബോക്സ്ഓഫീസ് ഹാക്കിങ് കഴിഞ്ഞു ഐ ആം കാതലൻ ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഐ ആം കാതലൻ സിനിമ പോസ്റ്റർ (Image Courtesy : Naslen Gaffoor Instagram)
jenish-thomas
Jenish Thomas | Updated On: 21 Nov 2024 15:24 PM

പ്രേമലുവിന് ശേഷം നസ്ലെൻ-ഗിരീഷ് എഡി കോംബോയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ചിത്രീകരിച്ച ചിത്രമായിരുന്നെങ്കിലും ഐ ആം കാതലൻ തിയറ്ററുകളിൽ എത്താൻ അൽപം വൈകി. ഈ നവംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ടീൻ-കോമഡി-ത്രില്ലർ ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയെടുത്തിരുന്നു. ചിത്രം റിലീസായി ഇപ്പോൾ രണ്ടാഴ്ച പിന്നിടുമ്പോൾ ഐ ആം കാതലൻ്റെ ഒടിടി (I Am Kathalan OTT) അവകാശം വിറ്റു പോയിരിക്കുകയാണ്. ഐ ആം കാതലൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാം.

ഐ ആം കാതലൻ ഒടിടി

മനോരമ ഗ്രൂപ്പിൻ്റെ മാനോരമ മാക്സാണ് ഐ ആം കാതലൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മനോരമ ഗ്രൂപ്പ് തന്നെയാണ് ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നതെന്നുമാണ് സൂചന. അതേസമയം എത്ര രൂപയ്ക്കാണ് മനോരമ ഐ ആം കാതലൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയത് എന്ന കാര്യത്തിൽ വ്യക്തമല്ല. റിലീസായി 40 ദിവസം പിന്നിട്ടതിന് ശേഷമാകും ചിത്രം ഒടിടിയിൽ എത്തുക. അങ്ങനെയെങ്കിൽ ഡിസംബർ രണ്ടാമത്തെ ആഴ്ചയിലോ ക്രിസ്മസിനോട് അനുബന്ധിച്ചോ ഐ ആം കാതലൻ ഒടിടിയിലേക്ക് എത്തിയേക്കും.

ALSO READ : Adithattu OTT : രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം, അടിത്തട്ട് നാളെ ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?

ഐ ആം കാതലൻ ബോക്സ്ഓഫീസ്

വളരെ കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ. ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക്ക് പങ്കുവെക്കുന്ന റിപ്പോർട്ട് പ്രകാരം നസ്ലെൻ ചിത്രത്തിന് ബോക്സ്ഓഫീസിൽ ആകെ നേടാനായത് അഞ്ച് കോടിയിൽ അധികം രൂപയാണ്. റിലീസ് നാളുകളിൽ ഒരു ദിവസം തന്നെ ഒരു കോടിയിൽ അധികം ബോക്സ്ഓഫീസിൽ നേടിയെങ്കിലും ആ ട്രെൻഡ് തുടരാൻ ഗിരീഷ് എഡി ചിത്രത്തിനായില്ല. പുതിയ ചിത്രങ്ങളായ സൂക്ഷ്മദർശിനി, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ച ബോക്സ്ഓഫീസിൽ എത്തുന്നതോടെ ഐ ആം കാതലൻ തിയറ്റർ വിടുമായിരിക്കും.

ഐ ആം കാതലൻ റിവ്യൂ

തമാശയ്ക്കൊപ്പം അൽപ്പം ത്രില്ലറും ചേർത്ത് മോശമല്ലാത്ത ഒരു തിയറ്റർ അനുഭവം നൽകിയ ചിത്രമാണ് ഐ ആം കതലൻ. ഹാക്കിങ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ട്വിസ്റ്റും ഇടവേളകളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും മുശിപ്പിക്കാതെ പ്രേക്ഷകരെ സിനിമ ആസ്വദിക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ അധികം മെലോഡ്രാമയില്ലാതെ വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നുമുണ്ട്. എന്നിരുന്നാലും ഗിരീഷ് എഡിയുടെ മികച്ച ചിത്രമെന്ന് ഐ ആം കാതലനെ പറയാൻ സാധിക്കില്ല. കേവലം ശരാശരിക്ക് മുകളിൽ മാത്രം നിൽക്കുന്ന ചിത്രമെന്ന് പറയാൻ മാത്രം സാധിക്കും.

ഐ ആം കാതലൻ സിനിമ

മറ്റൊരാളുടെ തിരക്കഥയ്ക്ക് ഗിരീഷ് എഡി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഐ ആം കാതലൻ. നടൻ സജിൻ ചെറുകായിലാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നസ്ലന് പുറമെ അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകായിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. സിദ്ധാർഥാ പ്രദീപാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.