5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Krrish 4: സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ; കൃഷ് 4 ഉടൻ

Krrish 4: കൃഷ് 4 ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നീട്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാണ ചെലവ് കാരണം പല പ്രൊഡക്ഷൻ ഹൗസുകളും ചിത്രം ഏറ്റെടുക്കാൻ മടിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

Krrish 4: സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ; കൃഷ്  4 ഉടൻ
കൃഷ് 4, ഹൃത്വിക് റോഷനും രാകേഷ് റോഷനും
nithya
Nithya Vinu | Updated On: 28 Mar 2025 18:30 PM

ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം കൃഷ് 4 വരുന്നു. പ്രതിസന്ധികൾക്കൊടുവിൽ കൃഷ് 4 ഉടൻ തിയറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് രാകേഷ് റോഷൻ സ്ഥിരീകരിച്ചു. ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഹൃത്വിക് റോഷൻ. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ചിത്രം തിയെറ്ററിലെത്തിയേക്കും.

കൃഷ് 4 ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നീട്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാണ ചെലവ് കാരണം പല പ്രൊഡക്ഷൻ ഹൗസുകളും ചിത്രം ഏറ്റെടുക്കാൻ മടിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. കൃഷ് 4 താൻ സംവിധാനം ചെയ്യില്ലെന്ന് രാകേഷ് റോഷനും മുമ്പ് പറഞ്ഞിരുന്നു. ഒടുവിൽ തന്റെ മകനെ തന്നെ ആ ഉദ്യമം ഏൽപ്പിച്ചിരിക്കുകയാണ്. കൃഷ് 4ലൂടെ സംവിധായകന്‍റെ ബാറ്റൺ ഞാൻ ഹൃതിക്കിനു കൈമാറുകയാണെന്ന് രാകേഷ് റോഷൻ വ്യക്തമാക്കി.

‘ഡഗ്ഗു, 25 വർഷങ്ങൾക്ക് മുമ്പ് ഞാൻ നിന്നെ ഒരു നടനായി അവതരിപ്പിച്ച. വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും നിർമ്മാതാക്കളായ ആദി ചോപ്രയും ഞാനും ചേർന്ന് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ കൃഷ്4 മുന്നോട്ട് കൊണ്ടുപോകാൻ നിന്നെ ഒരു സംവിധായകനായി അവതരിപ്പിക്കുന്നു. എല്ലാവിധ വിജയങ്ങളും ആശംസകളും അനുഗ്രഹങ്ങളും നേരുന്നു’  അദ്ദേഹം എക്സിൽ കുറിച്ചു.

 

2003-ൽ പുറത്തിറങ്ങിയ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ കൃഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ കൃഷ് പുറത്തിറങ്ങി. ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടർന്ന് ഹൃത്വിക്, പ്രിയങ്ക, വിവേക് ​​ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവരുമായി 2013-ൽ ക്രിഷ് 3 പുറത്തിറങ്ങി.