Oscar Award: പേര് വന്നതുകൊണ്ട് മാത്രം കാര്യമില്ല; ഓസ്‌കറിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ?

How To Get Oscar Award: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ജ് സയന്‍സ് ആണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മാര്‍ക്കറ്റിങ്ങിനായി ഇവര്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കാണ് ഈ പുരസ്‌കാരം പ്രാധാന്യം നല്‍കുന്നത്.

Oscar Award: പേര് വന്നതുകൊണ്ട് മാത്രം കാര്യമില്ല; ഓസ്‌കറിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ?

Dissect (4)

Updated On: 

09 Jan 2025 14:41 PM

ആടുജീവിതം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കങ്കുവ, ഗേള്‍സ് വില്‍ ബി ഗേള്‍സ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളാണ് ഇത്തവണ ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രഥമ പരിഗണനാ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമകള്‍. ഇതാദ്യമായല്ല ഇന്ത്യന്‍ ചിത്രങ്ങള്‍ ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടുന്നത്. 2023ല്‍ 2018 ഉം 2022ല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ഓസ്‌കറിന്റെ പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരുന്നു.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടുന്നുണ്ടെങ്കിലും അവാര്‍ഡ് കരസ്ഥമാക്കാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് സാധിക്കുന്നില്ല. വേണ്ടത്ര വിജയം നേടാന്‍ സാധിക്കാതിരുന്ന ചിത്രങ്ങള്‍ പോലും ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടുന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സിനിമകള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായാണ് പലപ്പോഴും കണക്കാക്കാറുള്ളത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ഓസ്‌കര്‍ പുരസ്‌കാരം

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ജ് സയന്‍സ് ആണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മാര്‍ക്കറ്റിങ്ങിനായി ഇവര്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കാണ് ഈ പുരസ്‌കാരം പ്രാധാന്യം നല്‍കുന്നത്.

അതിനാല്‍ തന്നെ യോഗ്യത നേടുക എന്നത് അത്ര നിസാരമായ കാര്യമല്ല. ഇന്ത്യയില്‍ നിന്നാകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ ഓസ്‌കര്‍ നോമിനേഷനില്‍ ഔദ്യോഗികമായ എത്തിപ്പെട്ടത്. 1957ല്‍ മദര്‍ ഇന്ത്യ, 1988ല്‍ സലാം ബോബം, 2001ല്‍ ലഗാന്‍ എന്നീ ചിത്രങ്ങളായിരുന്നു അത്. പിന്നെ എങ്ങനെയാണല്ലേ ഓസ്‌കറിലേക്ക് എന്‍ട്രി ലഭിച്ചൂവെന്ന തരത്തില്‍ സിനിമകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്? പരിശോധിക്കാം.

തിരഞ്ഞെടുപ്പ് ഇങ്ങനെ

പ്രധാനമായും രണ്ട് തരത്തിലാണ് ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. വിവിധ രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് ഒരുതരം. ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യുന്ന ചിത്രങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തുകൊണ്ടാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഓരോ വര്‍ഷവും ഓസ്‌കറിലേക്ക് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നത് ഒരിക്കലും ഓസ്‌കര്‍ നോമിനേഷന്‍ അല്ല. കഴിഞ്ഞ തവണ 2018 എന്ന ചിത്രം പുറത്തായത് ഓസ്‌കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയില്‍ നിന്നായിരുന്നു.

Also Read: Aadujeevitham In Oscar Initial Round : ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഒരു പടി കൂടി കടന്ന് ! മികച്ച ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ആടുജീവിതവും

ഇങ്ങനെ തിരഞ്ഞെടുക്കുന്നതല്ലാതെയുള്ള മറ്റൊരു മാര്‍ഗം പണമടച്ച് മത്സരിക്കുക എന്നതാണ്. എന്നാല്‍ അത്ര പെട്ടെന്ന് പണമടച്ച് എന്‍ട്രി സാധ്യമാകില്ല. അംഗീകൃതമായ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ച് പുരസ്‌കാരം നേടിയെങ്കില്‍ മാത്രമേ ഓസ്‌കര്‍ നോമിനേഷന് പണമടച്ച് മത്സരിക്കാന്‍ സാധിക്കൂ.

ഇതുമാത്രമല്ല, അമേരിക്കയിലെ മെട്രോ സിറ്റികളിലെ ഏതെങ്കിലും ഒന്നില്‍ ഒരു ദിവസം മൂന്ന് ഷോകളെങ്കിലും വെച്ച് ഒരാഴ്ചയെങ്കിലും തിയേറ്റില്‍ സിനിമ ഓടിക്കാനും സാധിക്കണം. ലോസ് ഏഞ്ചല്‍സ് കൗണ്ടി, ന്യൂയോര്‍ക്ക് സിറ്റി, ബേ ഏരിയ, ചിക്കാഗോ, മിയാമി അല്ലെങ്കില്‍ അറ്റ്‌ലാന്റ എന്നിവയാണ് ആ അംഗീകൃത മെട്രോ സിറ്റികള്‍.

നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള വര്‍ഷം ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമായിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്. മികച്ച രാജ്യാന്തര ചലച്ചിത്രം എന്ന വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിലാണ് ഇത്തരം ചിത്രങ്ങള്‍ക്ക് മത്സരിക്കാന്‍ സാധിക്കുക. മികച്ച ഗാനം, കൊറിയോഗ്രാഫി, സ്‌ക്രിപ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരിക്കാവുന്നതാണ്.

ഫീസ് അടച്ച ശേഷം മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ ചിത്രങ്ങളും ലോങ് ലിസ്റ്റ് ചെയ്യപ്പെടും. ഇത്തരത്തില്‍ ലോങ് ലിസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചൂവെന്ന തരത്തില്‍ പ്രചരിക്കാറുള്ളത്. ആര്‍ ആര്‍ ആര്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഇത്തരത്തിലാണ് ഓസ്‌കറില്‍ മത്സരിക്കാന്‍ സാധിച്ചത്.

ഓരോ സ്ഥലത്തും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് കണ്ട് വോട്ട് രേഖപ്പെടുത്താനും സാധിക്കും. എന്നാല്‍ എല്ലാ വര്‍ഷവും അക്കാദമി അംഗങ്ങള്‍ മാറികൊണ്ടിരിക്കും. സൂര്യ, കജോള്‍, ജൂനിയര്‍ എന്‍ടിആര്‍, എംഎം കീരവാണി തുടങ്ങിയ ആളുകളെ അക്കാദമി അംഗത്വത്തിനായി നേരത്തെ ക്ഷണിച്ചിരുന്നു. ആകെ 397 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാവുക. ഇവര്‍ ചെയ്യുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് എന്‍ട്രികള്‍ വീതം ലിസ്റ്റ് ചെയ്യപ്പെടും. ഇതില്‍ നിന്നാണ് ഓസ്‌കര്‍ ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

സത്യജിത് റായി, എംഎം കീരവാണി എന്നിവര്‍ക്കാണ് ഇന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍ ലഭിച്ചത്. എആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍, ഭാനു അത്തയ്യ തുടങ്ങിയവര്‍ക്ക് നേരത്തെ പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ഇന്ത്യന്‍ സിനിമകള്‍ക്ക് ആയിരുന്നില്ല.

 

Related Stories
P Jayachandran: ഭാവഗായകന് വിട ചൊല്ലാന്‍ ഒരുങ്ങി നാട്; ഇന്ന്‌ പൊതുദര്‍ശനം, സംസ്കാരം നാളെ
P Jayachandran Demise: അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്ന് മോഹൻലാൽ; പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ
Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
Honey Rose: ‘ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല; നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്’; ഹണി റോസ്
P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ