5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Rose: ‘ദ്വയാർഥ പ്രയോഗം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; മുന്നറിയിപ്പുമായി ഹണി റോസ്

Honey Rose Warning to a Stalker: മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ വളരെ പുച്ഛത്തോടെ അവഗണിക്കുകയാണ് പതിവെന്നും, അതിനർത്ഥം പ്രതികരണശേഷി ഇല്ലെന്നല്ല എന്നും നടി വ്യക്തമാക്കി.

Honey Rose: ‘ദ്വയാർഥ പ്രയോഗം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; മുന്നറിയിപ്പുമായി ഹണി റോസ്
നടി ഹണി റോസ് Image Credit source: Honey Rose Facebook
nandha-das
Nandha Das | Published: 05 Jan 2025 17:08 PM

സോഷ്യൽ മീഡിയ വഴി ദ്വയാ‍ർത്ഥ പ്രയോ​ഗങ്ങൾ നടത്തി തന്നെ മനപ്പൂർവം അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണിറോസ്. വ്യക്തിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു രൂക്ഷ ഭാഷയിൽ നടി പ്രതികരിച്ചത്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ വളരെ പുച്ഛത്തോടെ അവഗണിക്കുകയാണ് പതിവെന്നും, അതിനർത്ഥം പ്രതികരണശേഷി ഇല്ലെന്നല്ല എന്നും നടി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർത്ഥ പ്രയോ​ഗങ്ങൾ കൊണ്ട് തന്നെ അപമാനിച്ചതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ആ വ്യക്തി മനഃപൂർവം തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നു എന്ന് ഹണി റോസ് പറയുന്നു.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്നും ഹണി റോസ് ചോദിക്കുന്നു. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്രമല്ല എന്നും നടി പറഞ്ഞു.

അതേസമയം,  അപമാനവും അധിക്ഷേപവും തുടർന്നാൽ ആ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി മനോരമ ന്യൂസിനോട് വ്യക്തമാക്കി. ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അതൊരു മോശം സന്ദേശം നൽകുമെന്ന് തോന്നിയത് കൊണ്ടാണ് തുറന്ന് പറയുന്നതെന്നും നടി പറഞ്ഞു.

ALSO READ: മാസ് ലുക്കിൽ അമ്പിളിചേട്ടൻ; ‘വല’യിലൂടെ തിരിച്ചുവരാൻ ഒരുങ്ങി ജഗതി

ഹണി റോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:

“ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെൻ്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്‌ത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എൻ്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിൻ്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.”

ഹണി റോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)