5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Rose: ‘പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ വരെ വിളിച്ചിട്ടുണ്ട്; നല്ലൊരാള്‍ വരുമ്പോള്‍ വിവാഹം’; ഹണി റോസ്

ഒരിക്കൽ പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അവിടെ എന്താണ് ഉദ്‌ഘാടനം ചെയ്യാൻ ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല' ഹണി റോസ് തമാശരൂപേണ പറഞ്ഞു.

Honey Rose: ‘പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ വരെ വിളിച്ചിട്ടുണ്ട്; നല്ലൊരാള്‍ വരുമ്പോള്‍ വിവാഹം’; ഹണി റോസ്
ഹണി റോസ്‌ (image credits: Instagram)
sarika-kp
Sarika KP | Published: 10 Dec 2024 08:03 AM

ഏറെ ആരാധക പിന്തുണയുള്ള താരമാണ് നടി ഹണി റോസ്. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തേങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഉദ്ഘാടനപരിപാടികളിലെ താരത്തിന്റെ സാനിധ്യം അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഹണി റോസ്. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ് തുറന്നത്. അടുത്തകാലത്തായി അഭിനയത്തെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലാണ് താരം പങ്കെടുക്കുന്നതെന്ന പ്രേക്ഷകരുടെ വിമർശനം ഉയരുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

സിനിമയിൽ വന്ന കാലം മുതൽ ഉദ്ഘാടന പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നും എന്നാൽ കോവിഡിന് ശേഷമാണ് ആളുകൾ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയതെന്നും താപം പറയുന്നു. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്‌തി ലഭിച്ചത്. ആദ്യകാലത്തൊന്നും ഓൺലൈൻ മീഡിയകൾ വന്ന് ഉദ്‌ഘാടനമൊന്നും ഷൂട്ട് ചെയ്യാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അതുകൊണ്ട് ഇപ്പോൾ ഉദ്‌ഘാടനം ചെയ്‌താൽ നാട്ടുകാർ മുഴുവൻ അറിയുന്നുവെന്നും താരം പറുയുന്നു. ഒരുമാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന്‌, ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവേയുള്ളൂവെന്നുമാണ് താരത്തിന്റെ മറുപടി. കേരളത്തിൽ എല്ലാ തരത്തിലുള്ള ഉദ്ഘാടനത്തിനും വിളിക്കാറുണ്ട്. തെലുഗിൽ ജ്വല്ലറി, തുണിക്കട എന്നിവ മാത്രമേ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളൂ. ഒരിക്കൽ പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അവിടെ എന്താണ് ഉദ്‌ഘാടനം ചെയ്യാൻ ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല’ ഹണി റോസ് തമാശരൂപേണ പറഞ്ഞു.

Also Read-Actor Bala : ‘അത് ആശുപത്രിയില്‍ കിടന്നപ്പോള്‍ ലീക്കായ ഫോട്ടോ, പിന്നില്‍ ആരാണെന്ന് അറിയാം’: പ്രതികരിച്ച് ബാല

താൻ ഉ​ദ്ഘാടനത്തിനു പോകുന്ന ഇടത്ത് ഇത്രയധികം ആളുകളെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നുവെന്നും താരം പ‌റഞ്ഞു. ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ഉദ്‌ഘാടനം ചെയ്യാൻ പോവേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അതൊക്കെയും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. അതേസമയം വിവാഹ ജീവിതത്തെകുറിച്ചും താരം മനസ്സ് തുറന്നു. തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴതില്ലെന്നും താരം പറയുന്നു. നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കുമെന്നും തനിക്ക് ചേരുന്ന ഒരാളായിരിക്കണമെന്നും താരം പറയുന്നു. അത് ആ വ്യക്തിയെ കാണുമ്പോൾ തന്നെ തനിക്ക് മനസിലാവും. നല്ലൊരു വൈബ് വേണം. വീട്ടുകാർ കണ്ടുപിടിച്ചാൽ അത്രയും നല്ലത്. ഇപ്പോൾ വലിയ സങ്കൽപ്പങ്ങൾ ഒന്നുമില്ല. ആഗ്രഹങ്ങൾ തടസം നിൽക്കുന്ന ഒരാളാവരുതെന്നും സ്വാർത്ഥതയും പാടില്ലെന്നും ഹണി പറഞ്ഞു.