5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Rose: ‘ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി’; ഹണി റോസ്

Actress Honey Rose Declares War :സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പുതിയ പോസ്റ്റ്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്തിയിട്ടില്ലെന്നും ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും ഹണി പറയുന്നു.

Honey Rose: ‘ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി’; ഹണി റോസ്
ഹണി റോസ്Image Credit source: instagram
sarika-kp
Sarika KP | Updated On: 07 Jan 2025 12:48 PM

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നടത്തുന്നതിനെതിരെ വീണ്ടും പ്രതികരിച്ച് നടി ഹണി റോസ്. കഴിഞ്ഞ ദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാൾക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പുതിയ പോസ്റ്റ്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്തിയിട്ടില്ലെന്നും ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും ഹണി പറയുന്നു.

ഒരു അഭിനേത്രി എന്ന നിലയിൽ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെപ്പറ്റി ക്രിയാത്മകമായ കമന്റുകൾ പറയുന്നതിൽ കുഴപ്പമില്ല. പക്ഷേ അതിന്റെ പരിധി എത്രത്തോളമുണ്ടെന്നതിൽ ഒരു അതിരു വേണം. അതിനാൽ തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് കമന്റിടുന്നവർക്കെതിരെ വരുമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന താൻ പോരാടുമെന്നും ഹണി റോസ് വ്യക്തമാക്കി.

Also Read: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

ഇൻസ്റ്റ​​ഗ്രാം പോസ്റ്റിന്റെ പൂർണ രൂപം

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സർഗാത്മകമായതോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു റീസണബിൾ റസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരേ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.

ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണിറോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.

 

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

അതേസമയം കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമളം സ്വദേശി ഷാജിയെ ആണ് അറസ്റ്റ് ചെയ്തത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോശം കമന്റിട്ടതിനെ തുടര്‍ന്ന നടി സമര്‍പ്പിച്ച പരാതിയില്‍ നേരത്തെ പോലീസ് 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.